എയ്‌റോബിക് വ്യായാമങ്ങള്‍ നിങ്ങളെ സന്തോഷവാനാക്കും, വിഷാദരോഗത്തെ അകറ്റും!

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 28 ജനുവരി 2024 (10:10 IST)
എയ്‌റോബിക് വ്യായാമങ്ങള്‍ ആന്റിഡിപ്രസെന്റുകള്‍ക്ക് സമമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയും ഹാപ്പിഹോര്‍മോണുകളുടെ ഉത്പാദനവും ഉയര്‍ത്തുന്നു. ജേണല്‍ ഓഫ് ഡിപ്രഷന്‍ ആന്റ് ആങ്‌സൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചെറുപ്പക്കാരില്‍ ദിവസവും എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരം ഊര്‍ജസ്വലമാക്കാനും സഹായിക്കുന്നു. 
 
അതുപോലെ എല്ലാവര്‍ക്കും ഒരുപോലെ ഉറങ്ങേണ്ട ആവശ്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചിലര്‍ക്ക് അഞ്ചുമണിക്കൂര്‍ ഉറങ്ങിയാല്‍ തന്നെ നന്നായി പ്രവര്‍ത്തിക്കാനും ജോലികള്‍ കൃത്യമായി ചെയ്യാനും സാധിക്കും. മറ്റുചിലര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങിയാലും മതിയാകില്ല. ഓരോരുത്തരുടേയും മനോഭാവം അനുസരിച്ചാണ്. ചിലര്‍ക്ക് രണ്ടുചപ്പാത്തി മതിയെങ്കില്‍ ചിലര്‍ക്ക് അഞ്ചു ചപ്പാത്തി വേണം. ഉറക്കത്തിന്റെ കാര്യത്തിലും ഇങ്ങനെയാണ്. എന്നാല്‍ നമ്മള്‍ ശീലിച്ചുവന്ന ഉറക്കത്തിന്റെ ക്രമത്തില്‍ പെട്ടെന്ന് വലിയ മാറ്റം കൊണ്ടുവരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസ്‌കറ്റ് എത്രമാത്രം അപകടകാരിയാണെന്നോ?

ഒറ്റപ്പെട്ടു, നിസ്സഹായയായി, ഇനിയെന്നെ മാറ്റിയെടുക്കാനാവില്ലെന്ന് തോന്നി; ജീവിതത്തിലെ ഇരുണ്ട കാലങ്ങളെ കുറിച്ച് പാർവതി തിരുവോത്ത്

പതിവായി പാരസെറ്റമോള്‍ അടക്കമുള്ള വേദനാ സംഹാരികള്‍ കഴിക്കാറുണ്ടോ, ഇത് അറിയണം

ഡ്രൈ ഫ്രൂട്ട്സിന് നിരവധി ആരോഗ്യഗുണങ്ങള്‍; കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

യാത്ര പോകുമ്പോള്‍ ഗ്ലാസെടുക്കാന്‍ മറക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments