Webdunia - Bharat's app for daily news and videos

Install App

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഫെബ്രുവരി 2025 (13:21 IST)
ജിമ്മുകളുടെ എണ്ണം നാട്ടില്‍ ഇപ്പോള്‍ കൂടിവരുകയാണ്. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പു കുറയ്ക്കാനും ഇപ്പോള്‍ ജിമ്മുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മുന്‍പത്തെ പോലെ ശാരീരികാ അധ്വാനം ഇല്ലാത്ത തൊഴിലുകളാണ് ഈ അവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നത്. കൊഴുപ്പു കുറയ്ക്കാന്‍ ഏറ്റവും പ്രയോജനകരമായ ചില വ്യായായമങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 
 
വലിയ കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ള വ്യായാമം വേഗത്തിലുള്ള നടത്തമാണ്. ഇത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദിവസവും 30മിനിറ്റുള്ള വേഗത്തിലുള്ള നടത്തം നിരവധി രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. മറ്റൊന്ന് ഓട്ടമാണ്. ഇത് വേഗത്തില്‍ കലോറി കുറയ്ക്കാന്‍ സഹായിക്കും. 
 
സൈക്ലിങ് ചെയ്യുന്നത് കൊഴുപ്പുകുറയ്ക്കാനുള്ള മികച്ച മാര്‍ഗമാണ്. ഇത് വയറിലെയും കാലിലെയും മസിലുകളെ ശക്തിപ്പെടുത്തും. സൂര്യനമസ്‌കാരം മുഴുവന്‍ ശരീരഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന വ്യായാമമാണ്. ദിവസവും 12 സൂര്യനമസ്‌കാരം ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്താനും ഫാറ്റ് കുറയ്ക്കാനും സഹായിക്കും. മറ്റൊന്ന് സ്‌ക്വാട് ആണ്. ഇത് വയറിലെയും കാലിലെയും മസിലുകള്‍ ശക്തിപ്പെടുത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: ഏതാണ് നിങ്ങള്‍ക്ക് ആരോഗ്യകരം

എന്താണ് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും തമ്മിലുള്ള വ്യത്യാസം? ഡയറ്റീഷ്യന്‍ പറയുന്നത് ഇതാണ്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്!

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

അടുത്ത ലേഖനം
Show comments