Webdunia - Bharat's app for daily news and videos

Install App

മുലയൂട്ടുമ്പോള്‍ മുലഞെട്ടുകള്‍ ഉരയ്ക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ഏപ്രില്‍ 2024 (17:54 IST)
മുലയൂട്ടുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയൊക്കെയാണ്-
മുലഞെട്ടുകള്‍ ഉരയ്ക്കുകയോ തിരുമ്മുകയോ വേണ്ട, അത് നിങ്ങള്‍ക്ക് വേദനയുളവാക്കുമെന്നു മാത്രമല്ല, മുലയൂട്ടുന്നതിനു തടസ്സമാവുകയും ചെയ്യും. നഴ്‌സിംഗ് ബ്രാ ഉപയോഗിക്കുന്നത് ഉത്തമമാണ്. മുലയൂട്ടുന്ന സമയത്ത് മാറ്റാന്‍ സാധിക്കുന്ന ഫ്‌ളാപ്പുകളാണ് ഇതിന്റെ പ്രത്യേകത.
 
മുലയൂട്ടല്‍ അനായാസമാക്കുന്നതിനു വേണ്ടി മുന്‍ഭാഗം തുറക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുക. മുലയൂട്ടുന്ന അവസരത്തില്‍, കഴുത്തിനും ചുമലുകള്‍ക്കും അസ്വസ്ഥതയുണ്ടാകാതിരിക്കാന്‍ നഴ്‌സിംഗ് പില്ലോ കരുതുക. കുഞ്ഞിനെ ശരിയായ സ്ഥാനത്താക്കുന്നതിന് സാധാരണ തലയിണയെക്കാള്‍ ഗുണകരമായിരിക്കുമിത്. മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ അമിതഭാരം കുറയ്ക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments