Webdunia - Bharat's app for daily news and videos

Install App

പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല കാര്യം! അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ജൂലൈ 2024 (09:41 IST)
പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം എന്നാല്‍ മാത്രമേ ഗുണം ഉണ്ടാകു. രുചി കൂട്ടാന്‍ പലരും ഭക്ഷണങ്ങള്‍ കൂടുതല്‍ പൊരിച്ചും മസാലകള്‍ ചേര്‍ത്തും തയ്യാറാക്കാറുണ്ട്. ഇതു കൊണ്ട് നമ്മള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഉദ്ദേശം തന്നെ തെറ്റുകയാണ് ചെയ്യുന്നത്. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ ചൂടാക്കുമ്പോള്‍ അവയിലെ വിറ്റാമിനുകളും മിനറലുകളും വിഘടിക്കും. വിറ്റാമിന്‍ സി, ബി1, ബി5, ബി7 എന്നിവ നഷ്ടപ്പെടും. ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന ഭക്ഷണം ഇലക്കറികളാണ്. ഇവ അധികം പാകം ചെയ്യരുത്
 
തക്കാളിയും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല. ഇതില്‍ ആന്റിഓക്സിഡന്റായ ലികോപെന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കൂടുതല്‍ ചൂടാക്കുന്നതിലൂടെ ഇത് നഷ്ടപ്പെടും. നട്സും സീഡുകളും നല്ല കൊഴുപ്പിന്റേയും പ്രോട്ടീന്റെയും കലവറയാണ്. ഇവ കൂടുതല്‍ ഫ്രൈ ചെയ്യുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്. ഫൈബറും മിനറല്‍സും അടങ്ങിയ മുഴു ധാന്യങ്ങളും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല. മറ്റൊന്ന് മീനാണ്. ഹൃദയാരോഗ്യത്തിന് അനിവാര്യമായ ഒമേഗ ഫാറ്റി ആസിഡുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഫ്രൈ ചെയ്യുമ്പോള്‍ ഇത് നഷ്ടപ്പെടും. മുട്ടയുടെ കാര്യത്തിലും ഇത് ബാധകമാണ്. അതുപോലെ ഉരുളക്കിഴങ്ങും ബെറീസും അമിതമായി ചൂടാക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഉറങ്ങുമ്പോള്‍ തല വെക്കേണ്ടത് എങ്ങോട്ട്?

Porotta Side Effects: പൊറോട്ട അത്ര അപകടകാരിയാണോ? അറിയാം ദൂഷ്യഫലങ്ങള്‍

അടുത്ത ലേഖനം
Show comments