Webdunia - Bharat's app for daily news and videos

Install App

പ്രത്യേകിച്ചും ഈ ഭക്ഷണങ്ങള്‍ കൂടുതല്‍ ചൂടാക്കരുത്, ഒരു ഗുണവും കാണില്ല!

സിആര്‍ രവിചന്ദ്രന്‍
ശനി, 2 മാര്‍ച്ച് 2024 (17:27 IST)
പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം എന്നാല്‍ മാത്രമേ ഗുണം ഉണ്ടാകു. രുചി കൂട്ടാന്‍ പലരും ഭക്ഷണങ്ങള്‍ കൂടുതല്‍ പൊരിച്ചും മസാലകള്‍ ചേര്‍ത്തും തയ്യാറാക്കാറുണ്ട്. ഇതു കൊണ്ട് നമ്മള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഉദ്ദേശം തന്നെ തെറ്റുകയാണ് ചെയ്യുന്നത്. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ ചൂടാക്കുമ്പോള്‍ അവയിലെ വിറ്റാമിനുകളും മിനറലുകളും വിഘടിക്കും. വിറ്റാമിന്‍ സി, ബി1, ബി5, ബി7 എന്നിവ നഷ്ടപ്പെടും. ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന ഭക്ഷണം ഇലക്കറികളാണ്. ഇവ അധികം പാകം ചെയ്യരുത്. 
 
തക്കാളിയും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല. ഇതില്‍ ആന്റിഓക്‌സിഡന്റായ ലികോപെന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കൂടുതല്‍ ചൂടാക്കുന്നതിലൂടെ ഇത് നഷ്ടപ്പെടും. നട്‌സും സീഡുകളും നല്ല കൊഴുപ്പിന്റേയും പ്രോട്ടീന്റെയും കലവറയാണ്. ഇവ കൂടുതല്‍ ഫ്രൈ ചെയ്യുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്. ഫൈബറും മിനറല്‍സും അടങ്ങിയ മുഴു ധാന്യങ്ങളും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല. മറ്റൊന്ന് മീനാണ്. ഹൃദയാരോഗ്യത്തിന് അനിവാര്യമായ ഒമേഗ ഫാറ്റി ആസിഡുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഫ്രൈ ചെയ്യുമ്പോള്‍ ഇത് നഷ്ടപ്പെടും. മുട്ടയുടെ കാര്യത്തിലും ഇത് ബാധകമാണ്. അതുപോലെ ഉരുളക്കിഴങ്ങും ബെറീസും അമിതമായി ചൂടാക്കരുത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനകത്ത് ചെരുപ്പ് ധരിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍?

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

അനാവശ്യ രോമ വളർച്ച കാരണം ബുദ്ധിമുട്ടുന്നവർക്ക് ഇതാ പരിഹാരം

അടുത്ത ലേഖനം
Show comments