Webdunia - Bharat's app for daily news and videos

Install App

ഈ അവസ്ഥയ്ക്ക് ശമനമുണ്ടാകും... ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍ മാത്രം !

ആര്‍ത്തവദിവസങ്ങളില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (17:14 IST)
ഏതൊരു സ്‌ത്രീയേയും സംബന്ധിച്ച് ശാരീരികവും മാനസികവുമായി വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്ന സമയമാണ് ആര്‍ത്തവദിനങ്ങള്‍. ഈ ദിവസങ്ങളിലുണ്ടാകുന്ന പ്രയാസങ്ങള്‍ മറികടക്കുന്നതിനായി ജീവിതരീതിയോടൊപ്പം തന്നെ ഭക്ഷണക്രമത്തിലും ശ്രദ്ധ നല്‍കണം. ആര്‍ത്തവദിനങ്ങളില്‍ ഒരു കാരണവശാലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം...  
 
ആര്‍ത്തവവേദന മറികടക്കുന്നതിനായി പാല്‍ കുടിക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ ഇത് വിപരീതഫലമാണ് ഉണ്ടാക്കുക. പാലില്‍ അടങ്ങിയിട്ടുള്ള അരാകിഡോണിക് ആസിഡ് വേദന കൂടാന്‍ മാത്രമേ ഇടയാക്കുകയുള്ളു. കഫീന്‍ അടങ്ങിയിട്ടുള്ള കോഫി പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഇവ കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കൂടുകയും അത് ഉത്‌കണ്‌ഠ വര്‍ദ്ധിപ്പിക്കാനും നിര്‍ജ്ജലീകരണം, ഉറക്കമില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
 
ബേക്കറികളില്‍ നിന്നും മറ്റുമെല്ലാം ലഭിക്കുന്ന സംസ്‌ക്കരിച്ച രൂപത്തിലുള്ള ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആര്‍ത്തവപ്രശ്‌നങ്ങള്‍ രൂക്ഷമാക്കി മാറ്റും. ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള സോഡിയമാണ് ഇവിടെ വില്ലനാകുന്നത്. ഇവയ്ക്ക് പകരമായി പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളില്‍നിന്ന് ഏറെ ആശ്വാസം നല്‍കും.
 
ചുവന്ന മാംസ വിഭവങ്ങളില്‍ അടങ്ങിയിട്ടുള്ള കൂടിയ അളവിലുള്ള പൂരിത കൊഴുപ്പ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. അതേസമയം, മല്‍സ്യം, തൊലികളഞ്ഞ ചിക്കന്‍, എന്നിവ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. നഗര പ്രദേശങ്ങളില്‍‍, വേദന മറികടക്കാന്‍ മദ്യത്തില്‍ അഭയം തേടുന്ന സ്‌ത്രീകളുണ്ട്. എന്നാല്‍ മദ്യം കഴിച്ചാലും ആര്‍ത്തവപ്രശ്‌നങ്ങള്‍ രൂക്ഷമായി മാറുകയേ ഉള്ളൂവെന്നും പഠനങ്ങള്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാന്‍സറിന് പോലും കാരണമാകുന്ന വ്യാജ പനീര്‍; എങ്ങനെ ഒരു മിനുറ്റിനുള്ളില്‍ തിരിച്ചറിയാം

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം, ചിലപ്പോള്‍ അപകടകരവും

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പ്രശസ്തമായ മരുന്ന് നിങ്ങളും കഴിക്കാറുണ്ടോ? കഴിക്കരുത്, സര്‍ക്കാര്‍ മുന്നറിയിപ്പ്

മഴക്കാലത്തെ തൊണ്ടവേദന; പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍

അടുത്ത ലേഖനം
Show comments