ഭക്ഷണം, പുകവലി, ടെന്‍ഷന്‍; യുവാക്കളിലും ഹാര്‍ട്ട് അറ്റാക്ക് വരുന്നത് ഇക്കാരണങ്ങളാല്‍

യുവാക്കളുടെ ഭക്ഷണ രീതിയാണ് ഒന്നാമത്തെ വെല്ലുവിളി

Webdunia
ശനി, 2 ഡിസം‌ബര്‍ 2023 (11:06 IST)
യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണം കൂടിവരുന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. യുവാക്കളുടെ ജീവിതരീതിയാണ് ഏറെക്കുറെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പോലും ഗുരുതരമായ ഹൃദയസംബന്ധ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. യുവാക്കളില്‍ ഹൃദയാഘാതം കൂടിവരുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. 
 
യുവാക്കളുടെ ഭക്ഷണ രീതിയാണ് ഒന്നാമത്തെ വെല്ലുവിളി. പ്രമേഹവും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉയരുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ കഴിക്കുന്ന പ്രവണത നല്ലതല്ല. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തീവ്രമാകുന്നു. ഹൃദയാഘാതത്തിലേക്കും ഇത് നയിച്ചേക്കാം. ഇത്തരം ഭക്ഷണ സാധനങ്ങള്‍ കഴിക്കാന്‍ നിയന്ത്രണം വേണം. 
 
യുവാക്കളിലെ ഹൃദയാഘാതം കൂടാന്‍ മറ്റൊരു പ്രധാന കാരണം പുകവലിയാണ്. മദ്യപാനത്തേക്കാള്‍ ദോഷം ചെയ്യുന്ന കാര്യമാണ് പുകവലി. പുകവലി പൂര്‍ണമായി ഉപേക്ഷിക്കുകയാണ് ആരോഗ്യത്തിനു നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമിതമായി പുകവലിക്കുന്നവരുടെ ഹൃദയാരോഗ്യം വളരെ മോശമായിരിക്കുമെന്നാണ് പഠനങ്ങള്‍. 
 
ശരീരത്തിനു വ്യായാമം അത്യാവശ്യമാണ്. വ്യായാമത്തിന്റെ കുറവ് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഒരാഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 30-45 മിനിറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. സൈക്ലിങ്, ഓട്ടം, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തിന് നല്ലതാണ്. ദിവസവും ഓടാന്‍ പോകുന്നത് നല്ല കാര്യമാണ്. എന്നാല്‍, ഫിറ്റ്‌നെസ് പ്രേമികള്‍ ശരീര സൗന്ദര്യത്തിനു വേണ്ടി സ്ഥിരം കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. 
 
യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിനു കാരണമാകുന്നു. ജോലി സംബന്ധമായ ടെന്‍ഷന്‍ യുവാക്കളുടെ ആരോഗ്യത്തെ താറുമാറാക്കും. ജോലി ഭാരം മാറ്റിവച്ച് മനസിനും ശരീരത്തിനും ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികളില്‍ മുഴുകാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം യാത്ര പോകുകയും എന്തെങ്കിലും വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ജോലി സംബന്ധമായ ടെന്‍ഷനുകള്‍ വീട്ടിലേക്ക് കൊണ്ടുവരുന്ന ശീലം കുറയ്ക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിനും രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നതിനും കാരണമാകും

ലോക എയിഡ്‌സ് ദിനം: ചെറുപ്പക്കാര്‍ക്കിടയില്‍ വീണ്ടുവിചാരമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാല്‍ വേദനയ്ക്ക് കാരണമാകും, അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments