വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

വർക്ക്ഔട്ട് ചെയ്യുന്നവർ നിർബന്ധമായും ഭക്ഷണകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

നിഹാരിക കെ.എസ്
വ്യാഴം, 5 ജൂണ്‍ 2025 (10:41 IST)
ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. നല്ല ഭക്ഷണം കഴിച്ചാൽ ആരോഗ്യവും ഉണ്ടാകും ഊർജ്ജവും ഉണ്ടാകും. വർക്ക്ഔട്ട് ചെയ്യുന്നവർ നിർബന്ധമായും ഭക്ഷണകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ എത്ര വർക്ക്ഔട്ട് ചെയ്തിട്ടും കാര്യമില്ല.

ആളുകൾ സാധാരണ വെറും വയറ്റിലാണ് വ്യായാമങ്ങൾ ചെയ്യാനായി ജിമ്മിൽ പോകാറുള്ളത്. എന്നാൽ ഇത് കൊണ്ട് വലിയ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ജിമ്മിൽ പോകുന്നതിന് മുമ്പ് എന്താണ് കഴിക്കേണ്ടതെന്ന് അറിയാത്തതുമാണ് ഇതിന് കാരണം. വ്യായാമത്തിന് മുമ്പ് ശരിയായ അളവിൽ ശരിയായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. ഇത് വ്യായാമത്തിന് ആവശ്യമായ ഊർജം കൈവരിക്കാൻ സഹായിക്കുന്നു. വ്യായാമത്തിനൊപ്പം ശീലമാക്കേണ്ടതും വർക്ക്ഔട്ട് സെക്ഷന് മുൻപ് കഴിക്കേണ്ടുന്നതുമായ ചില ആഹാരങ്ങൾ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം;
 
പഴങ്ങൾ: എല്ലാത്തരം വിറ്റാമിനുകളും ധാതുക്കളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. കാർബോഹൈഡ്രേറ്റ് വളരെ കൂടുതലുള്ള പഴവർഗമാണ് വാഴപ്പഴം.
 
പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓട്സ്: ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്മീൽ. ശരീരത്തിന് വളരെയധികം ഗുണകരമായ ഓട്സ് ശീലമാക്കുന്നത് ഉത്തമമാണ്. 
 
തൈര്: കാർബോഹൈഡ്രേറ്റുകളുടെയും പോഷകങ്ങളുടെയും ഒരു നല്ല ഉറവിടമാണ് ഇത്. രാവിലെ വർക്ഔട്ടിന് മുൻപ് തൈര് കഴിക്കുന്നത് ഉത്തമമാണ്. 
 
പുഴുങ്ങിയ മുട്ട: എല്ലാ ഫിറ്റ്നസ് പ്രേമികളും സ്ഥിരമായി കഴിക്കുന്ന ആഹാരമാണിത്. പുഴുങ്ങിയ മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

അടുത്ത ലേഖനം
Show comments