Webdunia - Bharat's app for daily news and videos

Install App

കിടപ്പറയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇതാണ്; സെക്‌സ് ആനന്ദകരമാകാന്‍ ആവശ്യമായ കാര്യങ്ങള്‍

'ലേഡീസ് ഫസ്റ്റ്' എന്ന തിയറിയാണ് സെക്‌സില്‍ ഏറ്റവും പ്രധാനപ്പെട്ടത്

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (10:18 IST)
പൊതുവെ മലയാളികള്‍ തുറന്നു സംസാരിക്കാന്‍ മടിക്കുന്ന ഒരു വിഷയമാണ് ലൈംഗികത. എന്നാല്‍, മനുഷ്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സെക്‌സ്. പലപ്പോഴും ലൈംഗികതയെ കുറിച്ചുള്ള അപര്യാപ്തമായ അറിവ് പങ്കാളികള്‍ക്കിടയില്‍ വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. സെക്‌സില്‍ മനസിലാക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 
 
'ലേഡീസ് ഫസ്റ്റ്' എന്ന തിയറിയാണ് സെക്‌സില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അത് മനസിലാക്കിയാല്‍ തന്നെ ലൈംഗിക ജീവിതം ഏറെ സുന്ദരമാകും. ലൈംഗിക ബന്ധത്തില്‍ എപ്പോഴും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണം. സെക്‌സ് കൂടുതല്‍ സമയം നീണ്ടുനില്‍ക്കാന്‍ അത് സഹായിക്കും. 
 
പുരുഷന് അതിവേഗം രതിമൂര്‍ച്ഛ ഉണ്ടാകും. എന്നാല്‍, സ്ത്രീകളില്‍ രതിമൂര്‍ച്ഛ സംഭവിക്കാന്‍ വളരെ അധികം സമയം വേണം. അതുകൊണ്ട് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാന്‍ പുരുഷന്‍ സഹായിക്കുകയാണ് വേണ്ടത്. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ലിംഗയോനീസംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാര്‍ഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്. ലിംഗയോനീസംഭോഗത്തിലൂടെ മാത്രമാണ് സ്ത്രീകള്‍ രതിമൂര്‍ച്ഛ നേടുന്നതെന്ന തെറ്റിദ്ധാരണ പുരുഷന്‍മാര്‍ മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. 
 
രതിമൂര്‍ച്ഛയ്ക്കു ശേഷം പുരുഷന്‍ ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടന്‍ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാന്‍ അവനു കഴിയില്ല. ഒരു കൌമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാല്‍, സ്ത്രീകള്‍ക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂര്‍ച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂര്‍ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും. ഭൂരിപക്ഷം പേര്‍ക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിലേക്കു പോകാനാകും.
 
ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും സ്ത്രീകളാണ്. അവള്‍ക്ക് വേണ്ടത്ര ലൈംഗികപരമായി ഉണര്‍വ് ലഭിച്ച ശേഷം മാത്രമേ ലിംഗപ്രവേശം നടത്താവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവള്‍ നല്‍കുന്ന സൂചനകള്‍ക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.
 
ഫോര്‍പ്ലേയ്ക്ക് സെക്‌സില്‍ വലിയ പ്രാധാന്യമുണ്ട്. രതിമൂര്‍ച്ഛ ജീവിതത്തിലൊരിക്കല്‍ പോലും നേടിയിട്ടില്ലാത്ത സ്ത്രീകളില്‍ നടത്തപ്പെട്ട സര്‍വേ പ്രകാരം അവരുടെ പങ്കാളി ബന്ധപ്പെടലിനു മുന്‍പ് വേണ്ടത്ര രതിപൂര്‍വകേളികളില്‍ ഏര്‍പ്പെടുന്നില്ല എന്നു തുറന്നു പറഞ്ഞു.
 
ലിംഗസ്വീകരണത്തിനു വേണ്ടത്ര നനവുണ്ടാക്കാന്‍ സ്ത്രീക്ക് ഫോര്‍പ്ലേ കൂടിയേ തീരൂ. ഫോര്‍പ്ലേ കൂടാതെ സ്ത്രീയില്‍ രതിമൂര്‍ച്ഛ സംഭവിക്കുക വളരെ വിരളമാണെന്നു തന്നെ പറയാം. സ്ത്രീയില്‍ രതിമൂര്‍ച്ഛ സംഭവിക്കണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ ഫോര്‍പ്ലേ നിര്‍ബന്ധമാണെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ഫോര്‍പ്ലേയില്‍ ഏര്‍പ്പെടണമെന്നാണ് ശരാശരി കണക്ക്. ഫോര്‍പ്ലേയില്ലാത്ത ലൈംഗിക വേഴ്ചകള്‍ സ്ത്രീകളെ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം