നെഞ്ചെരിച്ചില്‍ വിട്ടുമാറുന്നില്ലെ, വീട്ടില്‍ തന്നെ പരിഹാരമുണ്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ജൂലൈ 2024 (09:54 IST)
പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍. വയറിലെ ആസിഡ് ഉല്‍പാദനം അമിതമാകുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്. അസിഡിറ്റിയുണ്ടാക്കുന്നതില്‍ മസാലയും എരിവും കലര്‍ന്ന ഭക്ഷണങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഇവ നിയന്ത്രിയ്ക്കേണ്ടതും അത്യാവശ്യമാണ്‍. ഇതിനെല്ലാത്തിനും പുറമെ നമ്മുടെ ജീവിതശൈലികളും അസിഡിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.
 
ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് അസിഡിറ്റിയ്ക്കുള്ള ഉത്തമ പരിഹാരമാണ്. വയറ്റിലെ പല പ്രശ്നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന യൂനാനി മരുന്നാണ് ഏലയ്ക്ക. ഇത് ആസിഡ് ഉല്‍പാദനത്തെ തടയുകയും വയറിന്റെ ഉള്ളിലെ ആവരണത്തെ തണുപ്പിക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചിലിനുള്ള മറ്റൊരു ഔഷധമാണ് തേന്‍. ഇതിന്റെ കൊഴുത്ത സ്വഭാവം ഈസോഫോഗസില്‍ കൂടുതല്‍ സമയം നില നില്‍ക്കുകയും മ്യൂകസ് പാളിയ്ക്കും ആവരണം തീര്‍ത്തു സംരക്ഷണം നല്‍കുകയും ചെയ്യും.
 
വയറ്റിലെ അസിഡിറ്റി മാറ്റി ആല്‍ക്കലൈന്‍ സ്വഭാവം നല്‍കാന്‍ കഴിവുള്ള മറ്റൊന്നാണ് കരിക്കിന്‍ വെള്ളം. കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കും. ചൂടുള്ള പാല്‍ കുടിയ്ക്കുന്നത് അസിഡിറ്റി ഉണ്ടാകാന്‍ കാരണമാണ്‍. എന്നാല്‍ തണുത്ത പാല്‍ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും. ഇതിലെ കാല്‍സ്യം വയറ്റിലെ ആസിഡിനെ വലിച്ചെടുക്കും, കൂടുതല്‍ ആസിഡ് ഉല്‍പാദിപ്പിയ്ക്കുന്നതു തടയും. കൂടാതെ, ജീരകം അല്‍പം വായിലിട്ടു ചവച്ചരയ്ക്കുന്നത് വയറ്റിലെ അസിഡിറ്റിയ്ക്കുന്ന നല്ലൊരു പരിഹാരമാണ്. ജീരകം ചേര്‍ത്ത വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments