ഓം‌ലെറ്റിനു മുകളിൽ പെപ്പർ പൌഡർ ഇടുന്നത് വെറുതേ അല്ല! - ഇല്ലെങ്കിൽ സൂക്ഷിക്കണം

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (16:10 IST)
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. ഇത് വിവിധ രീതികളില്‍ സ്വാദുഷ്ടമായ വിഭവമായി തയ്യാറാക്കാനും കഴിയും. അതുപോലെതന്നെയാണ് കറുത്ത പൊന്നായ കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളാണ് ഉള്ളത്.
 
പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും കുരുമുളക് ഉപയോഗിയ്ക്കാറുണ്ട്. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്പോഴും ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്. ഇത് സ്വാദ് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കുന്നു. മുട്ടയില്‍ കുരുമുളകു ചേര്‍ത്ത് കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കു...
 
മുട്ടയും കുരുമുളകും ചേരുമ്പോള്‍ അയേണിന്റെ തോത് വര്‍ദ്ധിയ്ക്കുകയും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ള ആളുകള്‍ക്ക് പറ്റിയ ഉത്തമമായ ഒരു മരുന്നാണിത്.അതുപോലെ ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇത്.
 
ദിവസം മുഴവുന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഇതുമൂലം സാധിക്കുന്നു. പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ മസില്‍ ബില്‍ഡപ് ചെയ്യാനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളകു മിശ്രിതം.
 
എല്ലിന്റെ ആരോഗ്യത്തിന് മുട്ടയില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. മുട്ടയും കുരുമുളകും ചേരുമ്പോള്‍ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു വര്‍ദ്ധിയ്ക്കുകയും ഇത് എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നു. അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.
 
മുട്ടയില്‍ അടങ്ങിയിട്ടുള്ള കൊളീന്‍  ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഇത് കഴിക്കുന്നത് മൂലം തടി കുറയുകയും ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments