Webdunia - Bharat's app for daily news and videos

Install App

പ്രമേഹ രോഗികൾ വഴുതനങ്ങ കഴിച്ചാൽ... !

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (18:15 IST)
മുട്ടചെടിയെന്നും കത്തിരിക്കയെന്നും അറിയപ്പെടുന്ന വഴുതനങ്ങ നിരവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്‌. നൈറ്റ്ഷേഡ് അല്ലെങ്കില്‍ സൊളാനാസീ എന്ന കുടുംബത്തില്‍പെട്ട വഴുതനങ്ങ തക്കാളി, മധുരമുളക്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിഭാഗത്തില്‍പ്പെടുന്നതാണ്. മറ്റു സസ്യങ്ങളില്‍ ഉള്ളതിലും കൂടുതല്‍ നിക്കോട്ടിന്‍ വഴുതനങ്ങില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
 
വൈവിധ്യമാര്‍ന്ന ആകൃതിയിലും നിറങ്ങളിലും വഴുതനങ്ങ ലഭ്യമാണ്. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് വഴുതനങ്ങയിലുള്ളത്. ഓവല്‍ രൂപത്തിലുള്ളതും, വണ്ണം കുറഞ്ഞ നീളത്തിലുള്ളതും. തിളങ്ങുന്ന ഉപരിതലവും, മാംസളവും മൃദുലവും ക്രീം നിറമുള്ളതുമായ ഉള്‍ഭാഗവും നടുവില്‍ ചെറിയ കട്ടികുറഞ്ഞ വിത്തുകളുമാണ് ഇവയ്ക്കുള്ളത്. പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും വഴുതനങ്ങ് നമുക്ക് പ്രധാനം ചെയ്യുന്നുണ്ട്.
 
വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത്‌ കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നു. കൂടാതെ രക്ത സമ്മര്‍ദ്ദത്തിന്റെ തോത്‌ സാധാരണ നിലയില്‍ നിലനിര്‍ത്താനും ഇത് സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിരിക്കുന്നത്‌ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കോശനാശം പ്രതിരോധിക്കാന്‍ വഴുതനങ്ങ സഹായിക്കും.
 
വഴുതനങ്ങയിലെ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ വൈപുല്യം ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുട അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഫെനോള്‍സും അതിലെ കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരമായി വഴുതനങ്ങ മാറുന്നു.
 
മികച്ച ഓര്‍മ്മ ശേഷി നിലനിര്‍ത്താനും ഇവ സഹായിക്കും. കൂടാതെ സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത്‌ ശരീരത്തിലെ അധിക ഇരുമ്പ്‌ നീക്കം ചെയ്യാന്‍ സഹായകമാണ്. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നാസുനിന്‍ എന്ന മിശ്രിതമാണ് ശരീരത്തിലെ അധികം ഇരുമ്പ്‌ നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. കൂടാതെ പോളിസൈത്തീമിയ രോഗമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് വളരെ ഗുണകരമാണ്.
 
വഴുതനങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത്‌ അണുബാധയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. അതുപോലെ പുകവലി ഉപേക്ഷിക്കുന്നതിന്‌ നിക്കോട്ടിന്‌ പകരമായുള്ള പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങള്‍ തേടുകാണെങ്കില്‍ വഴുതനങ്ങ ഏറ്റവും ഉത്തമമാണ്‌. വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിധ്യമാണ് ഇതിന്‌ സഹായിക്കുന്നത്‌. മുടിയിലെ ജലാംശം നിലനിര്‍ത്താനും ഇത് സ്ഥിരമായി കഴിക്കുന്നത്‌ സഹായിക്കും. 
 
വൃക്കയിലെ കല്ലുകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ നീക്കം ചെയ്യുക, ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ എന്നിവയ്ക്കും പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. അതോടൊപ്പം വരണ്ട ചര്‍മ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും കുറയ്‌ക്കാനും ഇത്‌ സഹായിക്കും.
 
വഴുതനങ്ങ തീയില്‍ നേരിട്ട് വറുത്ത് ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് കഫം അകറ്റാനും ശ്വസോഛ്വാസം സുഗമമാക്കാനും സഹായിക്കും. അതുപോലെ ഇതിന്റെ നീര് കൈകകളിലും പാദത്തിനടിയിലും തേക്കുന്നത് വിയര്‍പ്പ് നിയന്ത്രിക്കുകയും ശരീരദുര്‍ഗന്ധത്തില്‍ നിന്ന് മുക്തി നല്കുകയും ചെയ്യും. മലേറിയ ഉള്ളവര്‍ വേവിച്ച വഴുതനങ്ങ ശര്‍ക്കര ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്ലീഹയുടെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം

കാറിലെ സീറ്റുകൾ വൃത്തിയാക്കേണ്ടത് എങ്ങനെ?

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments