Webdunia - Bharat's app for daily news and videos

Install App

ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി ആളൊരു കില്ലാഡിയാണ്; അറിഞ്ഞിരിക്കാം ആരോഗ്യ ഗുണങ്ങള്‍

Webdunia
തിങ്കള്‍, 31 ജൂലൈ 2023 (16:55 IST)
ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി. സവാളയേക്കാള്‍ മിടുക്കനാണ് ചെറിയ ഉള്ളി എന്നാണ് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പറയുന്നത്. രുചിയുടെ കാര്യത്തില്‍ സവാളയേക്കാള്‍ കേമന്‍ ചുവന്നുള്ളി ആണത്രേ ! 
 
സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്. 
 
സവാളയിലെ പ്രോട്ടീന്‍ 1.1 ഗ്രാം മാത്രമാണ്. ചുവന്നുള്ളില്‍ അത് 2.5 ഗ്രാം ഉണ്ട്. സവാളയേക്കാള്‍ ഫൈബറിന്റെ അളവ് ചുവന്നുള്ളിയില്‍ കൂടുതലാണ്. അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയെല്ലാം കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്നുള്ളിയില്‍ തന്നെ. 
 
ചുവന്നുള്ളില്‍ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകള്‍ ബലപ്പെടാനും ചുവന്നുള്ളി നല്ലതാണ്. ചുവന്നുള്ളി ബാക്ടീരിയയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നു. 
 
ഓംലറ്റ് പാകം ചെയ്യുമ്പോള്‍ അതില്‍ സവാളയും ചുവന്നുള്ളിയും മാറി മാറി ഉപയോഗിച്ച് നോക്കൂ. അപ്പോള്‍ അറിയാം ആര്‍ക്കാണ് കൂടുതല്‍ രുചിയെന്ന് ! 
 
Shallot എന്നാണ് ചുവന്നുള്ളിയുടെ ഇംഗ്ലീഷ് നാമം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാറോടിക്കുമ്പോള്‍ ഉറക്കം വരുന്നവരാണോ? ഈ രോഗം ഉണ്ടായിരിക്കാം

ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

അടുത്ത ലേഖനം
Show comments