Webdunia - Bharat's app for daily news and videos

Install App

കുറ്റബോധം വേണ്ട, അത് ചെയ്യുന്നതിന് മുമ്പ് പങ്കാളിയോട് തുറന്നുപറയൂ...

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (16:02 IST)
സെക്സ് ജീവിതം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കാതിരിക്കുകയെന്നത് പല ദമ്പതികളും നേരിടുന്ന ഒരു പ്രശ്‌നമാണ്. അസംതൃപ്തമായ സെക്സ് ജീവിതമാണ് അതെന്ന് വേണമെങ്കില്‍ പറയാം. ഇത് ചിലപ്പോള്‍ പരിധി വിട്ടുപോവുകയും പങ്കാളികള്‍ വേര്‍പിരിയുന്നതിനും മറ്റു ബന്ധങ്ങള്‍ തേടിപ്പോകുന്നതിനുമുള്ള കാരണമായി മാറുകയും ചെയ്യാറുണ്ട്. എന്നാല്‍ സെക്സ് ജീവിതം ആസ്വാദ്യമാക്കാന്‍ ചില അടിസ്ഥാന തത്വങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
സെക്സിന്റെ കാര്യത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണെന്ന കാര്യം ഇരുവരും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇരുവരുടേയും ഒരുപോലെയുള്ള സഹകരണം, മുന്‍കയ്യെടുക്കല്‍, താല്‍പര്യം എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അല്ലാതെ ഇത് മറ്റേയാളുടെ ഉത്തരവാദിത്വമാണ്, അല്ലെങ്കില്‍ താന്‍ ചെയ്തു കൊടുക്കുന്ന സൗജന്യമാണ് എന്നിങ്ങനെയുള്ള ചിന്തകള്‍ ഇരുവര്‍ക്കും പാടില്ല. പതിവുശൈലികള്‍ എല്ലാവര്‍ക്കും മടുപ്പുളവാക്കും. അതിനാല്‍ വ്യത്യസ്ത ആശയങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ സെക്സിനിടയില്‍ ചെയ്യാവുന്നതാണ്.
 
സ്വന്തം ശരീരത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഉള്ള കുറ്റബോധവും ആത്മവിശ്വാസക്കുറവുമെല്ലാം പലപ്പോഴും സെക്‌സില്‍ നിന്നും പിന്‍വലിയാനും സെക്‌സ് നല്ല രീതിയില്‍ ആസ്വദിക്കുന്നതിനും തടസം നില്‍ക്കും. എന്നാല്‍ ഇതിന്റെ ഒരു ആവശ്യവുമില്ല. എന്തെന്നാല്‍ നിങ്ങളെ നിങ്ങളുടെ പങ്കാളിക്ക് നന്നായി അറിയാമെന്നതാണ് അതിന്റെ വാസ്തവം. അതുപോലെ സൗന്ദര്യത്തിനും സെക്‌സില്‍ ഒരു പരിധി കഴിഞ്ഞാല്‍ ഒന്നും ചെയ്യാനില്ലെന്നതാണ് മറ്റൊരു യഥാര്‍ത്ഥ്യം.
 
പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം സെക്സിലും പ്രധാനമാണ്. പങ്കാളിയോട് സെക്സിനെക്കുറിച്ചും അവരുടെ താല്‍പര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്നതിന് മടിയ്‌ക്കേണ്ട കാര്യമില്ല. സെക്സിനോട് മനസില്‍ കുറ്റബോധമുണ്ടാകേണ്ടതില്ല. ഇത് മോശമാണെന്ന ധാരണ പലപ്പോഴും സെക്‌സ് സുഖം ആസ്വദിക്കുന്നതിനു തടസം നിന്നേക്കാം. സെക്സിനു തടസമായി നില്‍ക്കുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണണം. ഇക്കാര്യം തുറന്നു പറയാനോ ഡോക്ടറുടെ സഹായം തേടാനോ മടിവിചാരിക്കേണ്ട കാര്യവുമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

അടുത്ത ലേഖനം