Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ കൊവിഡിന് പിന്നാലെ ഹെപ്പറ്റൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹെപ്പറ്റൈറ്റിസ് എന്നിവ ഒരുമിച്ച് വരുന്നത് ആരോഗ്യ സംരക്ഷണ മേഖലയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 10 ജൂണ്‍ 2025 (12:14 IST)
കേരളത്തില്‍ കൊവിഡിന് പിന്നാലെ ഹെപ്പറ്റൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു. കോവിഡ് കേസുകളില്‍ കേരളം ഇതിനകം തന്നെ മുന്നിലാണ്. തൃശൂര്‍ ജില്ലയാണ് ഹെപ്പറ്റൈറ്റിസ് കേസുകള്‍ കൂടുതല്‍. കോവിഡ്, ഹെപ്പറ്റൈറ്റിസ് എന്നിവ ഒരുമിച്ച് വരുന്നത് ആരോഗ്യ സംരക്ഷണ മേഖലയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
 
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ കരളിനെയാണ് ബാധിക്കുന്നത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പ്രധാനമായും പകരുന്നത്. ഹോട്ടലുകളും ഭക്ഷണശാലകളും വളരെ കരുതലോടയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കുടിവെള്ളം തിളപ്പിക്കുക, തണുത്ത വെള്ളം ചൂടുവെള്ളത്തില്‍ കലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ ചില മുന്‍കരുതലുകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
 
വൈറസ് ബാധയേറ്റ് പൂര്‍ണ്ണമായി വികസിക്കാന്‍ സാധാരണയായി 15 മുതല്‍ 60 ദിവസം വരെ എടുക്കും. ലക്ഷണങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, ശരീരവേദനയോടൊപ്പം പനി, അലസത, തലവേദന, ഓക്കാനം, കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും മഞ്ഞനിറം, മൂത്രത്തിന്റെ നിറം മാറല്‍ എന്നിവ ഉള്‍പ്പെടുന്നു.
 
ഹെപ്പറ്റൈറ്റിസ് ഭീഷണിയെ എങ്ങനെ നേരിടാം, എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം
 
കൈകള്‍ കഴുകാനും, നഖങ്ങള്‍ പതിവായി വെട്ടിമാറ്റാനും, ശരീര മാലിന്യങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ സംസ്‌കരിക്കാനും ജനങ്ങളോട് ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അത് ഒഴിവാക്കുക. മഴക്കാലം അടുക്കുന്നതിനാല്‍, അണുബാധയുടെ തോത് അഭൂതപൂര്‍വമായി ഉയര്‍ന്നേക്കാം. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശിശുക്കളില്‍ 'വിന്റര്‍ കില്ലര്‍' കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന വില്ലന്‍ ചുമ ലക്ഷണങ്ങള്‍

ലോകത്തിൽ ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന പഴം!

മുട്ടയില്‍ നിന്നൊരിക്കലും ദിവസേന ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കില്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കയ്പ്പ് ഇല്ലാതെ പാവയ്ക്ക മെഴുക്കുവരട്ടി തയ്യാറാക്കാം

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

അടുത്ത ലേഖനം
Show comments