Webdunia - Bharat's app for daily news and videos

Install App

സ്ഥിരമായി ഹൈ ഹീല്‍ ചെരിപ്പ് ധരിക്കാറുണ്ടോ? നടുവേദന ഉറപ്പ്

സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ കാല്‍ വിരലുകള്‍ക്ക് വേദന അനുഭവപ്പെടും

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (10:17 IST)
ഫാഷന്റെ ഭാഗമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരാണ് സ്ത്രീകളില്‍ ഭൂരിഭാഗവും. എന്നാല്‍ സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുമ്പോള്‍ കാലുകള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ രൂപപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു കാരണവശാലും ഹൈ ഹീല്‍ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കരുത്. 
 
സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ കാല്‍ വിരലുകള്‍ക്ക് വേദന അനുഭവപ്പെടും. 
 
കാലിലെ ചെറിയ സന്ധികളില്‍ നീര് രൂപപ്പെടാന്‍ സാധ്യതയുണ്ട്. 
 
കാല്‍പാദങ്ങളിലേക്കുള്ള രക്തയോട്ടം മന്ദഗതിയില്‍ ആകുന്നു 
 
സ്ഥിരമായ ഹൈ ഹീല്‍ ഉപയോഗം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ മാറ്റുന്നു. ഹൈ ഹീല്‍ ചെരുപ്പുകള്‍ ഇടുപ്പ്, കാല്‍മുട്ട് കണങ്കാല്‍ എന്നിവടങ്ങളില്‍ കൂടുതല്‍ ഭാരം ചെലുത്തുന്നു. ഇത് സന്ധികളില്‍ ശക്തമായ വേദനയ്ക്ക് കാരണമാകുന്നു. 
 
സ്ഥിരമായി ഹൈ ഹീല്‍ ഉപയോഗിക്കുന്നവര്‍ക്ക് അസാധാരണമായ രീതിയില്‍ കാല്‍ കഴപ്പ് അനുഭവപ്പെടും. 
 
ഹൈ ഹീല്‍ ഉപയോഗിക്കുന്നവരില്‍ കണങ്കാല്‍ ഉളുക്ക് സാധാരണയായി കണ്ടുവരുന്നു. മറ്റ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ 40 ശതമാനം കൂടുതല്‍ കണങ്കാല്‍ ഉളുക്കിന് സാധ്യത ഹൈ ഹീല്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്നു. 
 
ഹൈ ഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നവരുടെ കാല്‍ വിരലുകള്‍ക്ക് ആകൃതി നഷ്ടപ്പെടുകയും കാല്‍വിരലുകള്‍ പുറത്തേക്ക് തള്ളാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. 

ഹൈ ഹീല്‍ ചെരുപ്പ് സ്ഥിരമായി ഉപയോഗിച്ചാല്‍ നടുവേദനയ്ക്ക് സാധ്യതയുണ്ട്
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments