കരളിനു ബെസ്റ്റാ കാപ്പി ! പക്ഷേ കുടിക്കേണ്ടത് ഇങ്ങനെ

മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്. ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഇത് കുടിക്കാം

രേണുക വേണു
വെള്ളി, 10 ജനുവരി 2025 (13:48 IST)
ദിവസവും ഒന്നിലേറെ ചായയും കാപ്പിയും കുടിക്കുന്നവരാണ് നാം. അമിതമായ ചായ/കാപ്പി കുടി ശരീരത്തിനു ദോഷം ചെയ്യുമെന്ന് അറിയാമല്ലോ? അതേസമയം നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഒന്നാണ് കാപ്പി. കരളിന്റെ ആരോഗ്യത്തിനു ബ്ലാക്ക് കോഫി നല്ലതാണ്. 
 
മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്. ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഇത് കുടിക്കാം. പാല്‍ ചേര്‍ത്തുള്ള കാപ്പി ഒഴിവാക്കുക. കാപ്പി പൊടി ഏത് ബ്രാന്‍ഡ് ആണെങ്കിലും ഒരു പ്രശ്നവുമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി കുടിക്കുന്നവരില്‍ ഫാറ്റി ലിവറിനുള്ള സാധ്യത കുറയുന്നു. കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും. 
 
കട്ടന്‍ കാപ്പി സ്ഥിരമാക്കിയവരില്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങള്‍ ഉണ്ട്. കാപ്പിയിലെ ആസിഡ് സാന്നിധ്യം ഹെപ്പറ്റൈറ്റിസ് ബിക്ക് കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കുന്നു. പ്രമേഹം, അമിത വണ്ണം എന്നിവ ഉള്ളവര്‍ ചായയില്‍ നിന്ന് കട്ടന്‍ കാപ്പിയിലേക്ക് മാറുന്നതാണ് ആരോഗ്യത്തിനു നല്ലത്. കാപ്പിയിലെ രാസഘടകങ്ങള്‍ ലിവര്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. കൊഴുപ്പ് മൂലമുള്ള കരളിലെ നീര്‍ക്കെട്ട് ഒഴിവാക്കാനും കട്ടന്‍ കാപ്പി നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഗ്നീഷ്യം നിസാരക്കാരനല്ല; ഹൃദയ താളത്തിന്റെ നിയന്ത്രണം ഉള്‍പ്പെടെ 300ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അംഗം!

ആന്റി ബയോട്ടിക് അമിതമായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിനു ദോഷം; ഇങ്ങനെ ചെയ്യരുത്

യൂസ്ഡ് കോണ്ടം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് അടിക്കരുത്

ഉറങ്ങുന്നതിന് മുന്‍പുള്ള നിങ്ങളുടെ വെള്ളം കുടി ശീലം എത്രയും വേഗം അവസാനിപ്പിക്കണം; ഇക്കാര്യങ്ങള്‍ അറിയണം

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്

അടുത്ത ലേഖനം
Show comments