Shilpa Shetty Diet Plan: രാത്രി 7 മണിക്ക് ശേഷം നോ ചോറ്, നോ റൊട്ടി; ശിൽപ ഷെട്ടിയുടെ നോ-കാർബ്സ് ഡയറ്റ് വൈറൽ

ഏഴ് മണിക്ക് ശേഷം കാബ്‌സ് അടങ്ങിയ ഭക്ഷണം കഴിക്കാറില്ലെന്നും ശിൽപ്പ വ്യക്തമാക്കി.

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (11:16 IST)
ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്ന ആളാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. അൻപത് വയസിലും ഇരുപതുകളിലെ ശരീര സൗന്ദര്യമാണ് നടിക്കുന്നത്. കൃത്യമായ ഡയറ്റ് പ്ലാൻ പാലിക്കുന്നത് കൊണ്ടാണ് ശരീരം ഇപ്പോഴും ആരോഗ്യത്തോടെയും ഫിറ്റോടെയും വെയ്ക്കാൻ തനിക്ക് കഴിയുന്നതെന്ന് ശിൽപ്പ പറഞ്ഞിട്ടുണ്ട്. ഏഴ് മണിക്ക് ശേഷം കാബ്‌സ് അടങ്ങിയ ഭക്ഷണം കഴിക്കാറില്ലെന്നും ശിൽപ്പ വ്യക്തമാക്കി. 
 
ശിൽപ ഷെട്ടിയുടെ നോ-കാർബ്‌സ് ഡയറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ വേയ്റ്റ് ലോസ് കോച്ച് ആയ സുമിത് ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇക്കാര്യം വിശദീകരിക്കുന്നു. രാത്രി കാബ്‌സ് അടങ്ങിയ ചോറ്, റൊട്ടി, ബിസ്‌കറ്റ് പോലുള്ളവ കഴിക്കുന്നത് ദിവസം മുഴുവൻ ഡയറ്റ് ചെയ്യുന്നതിൽ വെള്ളമൊഴിക്കുന്നതു പോലെയാണെന്ന് അദ്ദേഹം പറയുന്നു. 
 
രാത്രി സമയത്ത് മെറ്റബോളിസം മന്ദഗതിയിലാവുകയും ശരീരം ആക്ടീവ് അല്ലാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കാബ്‌സിനെ ഊർജ്ജമാക്കി മാറ്റുന്നതിന് പകരം കൊഴുപ്പിന്റെ രൂപത്തിൽ ശേഖരിച്ചു വയ്ക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വൈകുന്നേരം ഏഴ് മണിക്ക് ശേഷം കാബ്‌സ് കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. ദിവനചര്യയിൽ ഉണ്ടാക്കുന്ന ഈ ഒരു ചെറിയ മാറ്റം ഒരു മാസത്തിൽ നിങ്ങളുടെ മൂന്ന് മുതൽ നാല് കിലോ ഭാരം കുറയ്ക്കാൻ സഹായിക്കും. ശിൽപ്പ ഷെട്ടിയുടെ ഡയറ്റ് പ്ലാൻ ഇങ്ങനെ;
 
* രാത്രി റൊട്ടി, ചോറ്, ബ്രേഡ് എന്നീ ഭക്ഷണങ്ങൾ ഒഴിവാക്കും
 
* ബിസ്‌ക്കറ്റ്, പാസ്ത, ന്യൂഡിൽസ് എന്നീ ഭക്ഷണങ്ങൾ കഴിക്കാനേ പാടില്ല 
 
* പഴം, മാങ്ങ പോലെ ഉയർന്ന അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ പഴങ്ങളും ഒഴിവാക്കുക
 
* രാത്രി ലളിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം
 
* ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കും
 
* രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിക്കുന്നത് കുറയ്ക്കുകയും ചെയ്യും
 
* രാത്രി സൂപ്പ്, എഗ്ഗ് ബുർജി, സലാഡ് എന്നിവ കഴിക്കാം 
 
* നട്‌സും ഹോർബൽ ചായയും അത്താഴത്തിന് കഴിക്കാം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഏതാണെന്നറിയാമോ?

രാവിലെ തന്നെ പൊറോട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

ഏതുതരം ടോയിലറ്റുകളാണ് ആരോഗ്യത്തിന് നല്ലത്; ഇക്കാര്യങ്ങള്‍ അറിയണം

അമിതമായ കായികാധ്വാനം വൃക്കകളെ തകരാറിലാക്കും; ഇക്കാര്യങ്ങള്‍ അറിയണം

മെഗ്നീഷ്യം നിസാരക്കാരനല്ല; ഹൃദയ താളത്തിന്റെ നിയന്ത്രണം ഉള്‍പ്പെടെ 300ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അംഗം!

അടുത്ത ലേഖനം
Show comments