എല്ലാ ദിവസവും ടോയ്‌ലറ്റില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടോ? മലവിസര്‍ജ്ജനവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (08:27 IST)
ദിവസവും അതിരാവിലെ മലവിസര്‍ജ്ജനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത് നല്ലൊരു ശീലവുമാണ്. എങ്കിലും ദിവസവും മലവിസര്‍ജ്ജനം നടത്തേണ്ടത് അത്യാവശ്യമാണോ? എന്താണ് ഇതേ കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നതെന്ന് നോക്കാം. 
 
നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല. അതായത് ദിവസവും മലവിസര്‍ജ്ജനം നടത്തിയില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷമല്ല. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും തീര്‍ച്ചയായും മലവിസര്‍ജ്ജനത്തിനു ശരീരം തയ്യാറാകണം. അതില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും രോഗാവസ്ഥയുണ്ടാകുമെന്ന് സാരം. വൈദ്യസഹായം തേടുകയാണ് അതിനുള്ള പ്രതിവിധി. ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, നാരുകള്‍ കുറവായ ഭക്ഷണക്രമം, മറ്റ് രോഗാവസ്ഥ എന്നിവയെല്ലാം നിങ്ങളുടെ മലബന്ധത്തിനു കാരണമായേക്കാം. 
 
സ്ഥിരമായ മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുന്നതും ഫൈബറിന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതുമാണ്. ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതമായ കായികാധ്വാനം വൃക്കകളെ തകരാറിലാക്കും; ഇക്കാര്യങ്ങള്‍ അറിയണം

മെഗ്നീഷ്യം നിസാരക്കാരനല്ല; ഹൃദയ താളത്തിന്റെ നിയന്ത്രണം ഉള്‍പ്പെടെ 300ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അംഗം!

ആന്റി ബയോട്ടിക് അമിതമായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിനു ദോഷം; ഇങ്ങനെ ചെയ്യരുത്

യൂസ്ഡ് കോണ്ടം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് അടിക്കരുത്

ഉറങ്ങുന്നതിന് മുന്‍പുള്ള നിങ്ങളുടെ വെള്ളം കുടി ശീലം എത്രയും വേഗം അവസാനിപ്പിക്കണം; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments