Webdunia - Bharat's app for daily news and videos

Install App

കാറിലോ ബസിലോ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ നോക്കരുത് !

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (14:06 IST)
യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍, യാത്ര ചെയ്യാന്‍ ഇഷ്ടമാണെങ്കിലും ചില കാര്യങ്ങള്‍ ആലോചിച്ച് ആ യാത്ര തന്നെ വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് ബസിലും കാറിലും യാത്ര ചെയ്യുമ്പോള്‍ മനംപുരട്ടലും ഛര്‍ദിയും വരുന്നത്. നല്ല വസ്ത്രമൊക്കെ ധരിച്ച് ദൂരെ എന്തെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ വണ്ടിയില്‍ ഇരിന്ന് ഛര്‍ദിച്ചാലുള്ള അവസ്ഥ ആലോചിച്ച് പലരും യാത്ര തന്നെ ഉപേക്ഷിക്കും. 
 
യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിക്കുന്ന ശീലമുള്ളവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോള്‍ എപ്പോഴും വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് റോഡ് കാണത്തക്കവിധം യാത്ര ചെയ്യുക. വായന, ഗെയിം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ യാത്രക്കിടയില്‍ പരമാവധി ഒവിവാക്കുക. ഛര്‍ദിക്കുന്ന ശീലമുള്ളവര്‍ യാത്രക്കിടയില്‍ പുകവലിയും മദ്യപാനവും നിര്‍ബന്ധമായും ഒഴിവാക്കണം. യാത്രയ്ക്ക് തൊട്ട് മുന്‍പ് ഭക്ഷണം കഴിക്കാതിരിക്കുക. 
 
യാത്ര ചെയ്യുമ്പോള്‍ ചെറുനാരങ്ങ കൈയില്‍ കരുതുക. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉപ്പിട്ട ചെറുനാരങ്ങാ വെള്ളം ഒരുപരിധി വരെ ഛര്‍ദി തടയും. എണ്ണകലര്‍ന്ന കൊഴുപ്പുനിറഞ്ഞ ആഹാരം യാത്രയില്‍ വര്‍ജിക്കണം. വയറുനിറയെ ആഹാരം കഴിക്കരുത്. കാറ്റിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തരുത്. കാറ്റ് മുഖത്തടിക്കത്തക്കവിധം സജ്ജീകരിച്ചാല്‍ നല്ലത്. വിന്‍ഡോ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ചക്രത്തിന്റെ മുകളിലുള്ള സീറ്റിലിരുന്ന് യാത്ര ചെയ്യാതിരിക്കുക. യാത്രയില്‍ പഴങ്ങളോ പഴച്ചാറോ കഴിച്ച് ശരീര താപനില ക്രമീകരിക്കുന്നതും നല്ലതാണ്. വാഹനത്തില്‍ കയറി കഴിഞ്ഞാല്‍ കണ്ണുകളടച്ച് ശാന്തമായി കിടക്കുന്നതും ഛര്‍ദിക്കാനുള്ള സാധ്യത കുറയ്ക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി പുളി കഴിക്കുന്നത് നല്ലതാണോ?

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: അപകടസാധ്യതകളും വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിങ്ങള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം!

Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

അടുത്ത ലേഖനം
Show comments