സവാള വയറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സവാള ഒരിക്കലും വളരെ നേര്‍ത്ത രീതിയില്‍ അരിയരുത്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (16:29 IST)
ഭക്ഷണത്തിനു രുചി വര്‍ധിപ്പിക്കുന്നതില്‍ സവാളയ്ക്കുള്ള പങ്ക് വളരെ വലുതാണ്. എത്ര നന്നായി സവാള വയറ്റിയെടുക്കുന്നോ അതിനനുസരിച്ച് ഭക്ഷണത്തിന്റെ രുചിയും കൂടും. സവാള വയറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
സവാളയില്‍ ധാരാളം വെള്ളവും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. വളരെ പതുക്കെയാണ് സവാളയില്‍ നിന്ന് ഇത് രണ്ടും നഷ്ടമാകുക. അപ്പോഴാണ് രുചികരമായ രീതിയില്‍ സവാള വയറ്റിയെടുക്കാന്‍ സാധിക്കുക. ഗ്യാസ് സ്റ്റൗവില്‍ കുറഞ്ഞ തീയില്‍ ഇട്ടുവേണം സവാള വയറ്റാന്‍. അരിഞ്ഞെടുത്ത സവാളയിലേക്ക് അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്ത് വേണം ആദ്യം വയറ്റാന്‍. 
 
സവാള ഒരിക്കലും വളരെ നേര്‍ത്ത രീതിയില്‍ അരിയരുത്. കനം കുറച്ച് സവാള അരിഞ്ഞാല്‍ നന്നായി വയറ്റി കിട്ടുന്നതിനു മുന്‍പ് അത് കരിയാന്‍ തുടങ്ങും. സവാള വയറ്റാന്‍ നോണ്‍ സ്റ്റിക്ക് പാന്‍ ഉപയോഗിക്കരുത്. എണ്ണയോ വെളിച്ചെണ്ണയോ ചേര്‍ത്ത് വേണം സവാള വയറ്റാന്‍. ഗ്യാസ് സ്റ്റൗ ലോ ഫ്‌ളെയ്മില്‍ ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ അടച്ചുവെച്ച് സവാള വേവിക്കുന്നതും നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments