Webdunia - Bharat's app for daily news and videos

Install App

Pressure Cooker Using Tips: ഇറച്ചി വേവിച്ച ശേഷം പ്രഷര്‍ കുക്കറില്‍ ഇങ്ങനെ ചെയ്യാറുണ്ടോ?

കട്ടിയുള്ള ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടം കഴുകി കളയാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കുക്കറില്‍ വെള്ളം നിറയ്ക്കുക

രേണുക വേണു
ചൊവ്വ, 16 ജനുവരി 2024 (09:12 IST)
Pressure Cooker

Pressure Cooker Using Tips: അതിവേഗം ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഷര്‍ കുക്കര്‍. പാചകം എളുപ്പത്തില്‍ ആക്കും എന്നതിനൊപ്പം കട്ടിയേറിയ ഭക്ഷണ സാധനങ്ങള്‍ കൃത്യമായി വേവാനും പ്രഷര്‍ കുക്കര്‍ സഹായിക്കും. എന്നാല്‍ ഇറച്ചി പോലുള്ള കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ വേവിച്ച ശേഷം കുക്കര്‍ വൃത്തിയാക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടാറുണ്ടോ? ഇറച്ചിയുടെ മെഴുക്ക് കുക്കറില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് വലിയ തലവേദന തന്നെയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ചെയ്തു നോക്കൂ...! 
 
കട്ടിയുള്ള ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടം കഴുകി കളയാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ കുക്കറില്‍ വെള്ളം നിറയ്ക്കുക. കുക്കര്‍ അടയ്ക്കാതെ സ്റ്റൗവില്‍ ലോ ഫ്‌ളെയ്മില്‍ പത്ത് മിനിറ്റ് വയ്ക്കുക. ഈ സമയം കൊണ്ട് ഇറച്ചി പോലുള്ള കട്ടിയേറിയ വിഭവങ്ങളുടെ കൊഴുപ്പിന്റെ അംശം കുക്കറിന്റെ ഉള്‍ഭാഗത്തു നിന്ന് ഇളകി പോരും. അതിനുശേഷം ഈ വെള്ളം കളഞ്ഞ് ഡിഷ് വാഷ് സോപ്പോ ലിക്വിഡോ ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യാവുന്നതാണ്. കുക്കര്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ വിനാഗിരിയോ ചെറുനാരങ്ങാ നീരോ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്. 
 
ഇറച്ചി പോലുള്ള വിഭവങ്ങള്‍ വേവിച്ച ശേഷം കുക്കര്‍ വൃത്തിയാക്കുമ്പോള്‍ മറ്റൊരു കാര്യം ശ്രദ്ധിക്കണം. ഇറച്ചിയുടെ കൊഴുപ്പ് പോലുള്ള അവശിഷ്ടങ്ങള്‍ കുക്കറിന്റെ വാഷറിനു ചുറ്റും അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വാഷര്‍ ഊരി കുക്കറിന്റെ ചുറ്റിലും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തേയില കുടിച്ചാല്‍ ഷുഗര്‍ കുറയുമോ

ദിവസവും പത്തുമണിക്കൂറോളം ഇരിക്കേണ്ട സാഹചര്യം ഉണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

വാഴപ്പഴത്തിൽ എന്താണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുണങ്ങളറിയാം

ഈ അവസരങ്ങളില്‍ ഒരിക്കലും ചിയ സീഡ് കഴിക്കരുത്!

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments