Webdunia - Bharat's app for daily news and videos

Install App

മരണഭീതി വിതയ്ക്കുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കാം, മരുന്നുകൾ ഇല്ലാതെ തന്നെ!

കൊളസ്ട്രോളിനെ വരുതിയ്ക്ക് നിർത്താം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2016 (16:15 IST)
കാലത്തിന്റെ പോക്കനുസരിച്ച്, ജീവിതരീതികളിലെ മാറ്റമനുസരിച്ച് മനുഷ്യരുടെ ആരോഗ്യവും മാറിവരികയാണ്. കൊഴുപ്പും കൊളസ്ട്രോളും നിറഞ്ഞതാണ് ഇപ്പോൾ ഓരോരുത്തരുടെയും ശരീരം. മനുഷ്യരുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. കൊളസ്ട്രോൾ കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് മോശമാണ്. മെഡിസിൻ ഇല്ലാതെ ഇവ കൺട്രോൾ ചെയ്യാൻ കഴിയില്ല എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ മരുന്നുകളുടെ ഉപയോഗമില്ലാതെയും കൊളസ്ട്രോൾ കൺട്രോൾ ചെയ്യാൻ കഴിയും.
 
എന്താണ് കൊളസ്ട്രോൾ?
 
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.
 
വ്യക്തമായി പറഞ്ഞാൽ മനുഷ്യന് മരണഭീതി നൽകുന്ന ഒരവസ്ഥയാണ് ഈ കൊളസ്ട്രോൾ. കൊളസ്ട്രോൾ കുറയ്ക്കാൻ പല മരുന്നുകളും ഇന്ന് വിപണിയിൽ സുലഭ്യമാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ കൊളസ്ട്രോൾ ഗണ്യമായ തോതിൽ കുറയും. എന്നാൽ മരുന്നുകൾ ഇല്ലാതെ ഇത് കുറയ്ക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും അഭികാമ്യം. അതിനും വഴികൾ ഉണ്ട്. അന്വേഷിക്കുവിൻ കണ്ടെത്തും എന്നല്ലേ. 
 
1. നിങ്ങളുടെ ഭക്ഷണത്തിൽ മാറ്റം വരുത്തുക:
 
ദിവസേനയുള്ള ഭക്ഷണക്രമത്തിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയാൽ തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായുള്ള ആദ്യപടി കടന്നുവെന്ന് പറയാം. ഇറച്ചിക്ക് പകരമായി പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ കൂടുതലായി ചേർക്കുക. സ്വാഭാവികമായും കൊളസ്ട്രോളിന്റെ അളവ് കുറയും.
 
2. ഓട്സ് കഴിക്കുക:
 
സാധാരണ ദിവസം നിങ്ങളുടെ ഭക്ഷണം ആരംഭിക്കുന്നതെങ്ങനെയോ അതിൽ നിന്നും കുറച്ച് മാറ്റം വരുത്തി എല്ലാ ദിവസവും രാവിലെ ഓട്സ് കഴിച്ചു തുടങ്ങുക. ആദ്യം കഴിക്കുന്ന ഭക്ഷണം ഓട്സ് ആക്കുവാൻ ശ്രദ്ധിക്കുക്ക. ഓട്സ് ധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതൊന്നു പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.
 
3. വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കുക:
 
നിങ്ങളുടെ വൈറ്റമിൻ ഡിയുടെ ലെവൽ പരിശോധിക്കുക. കൂടിയ കൊളസ്ട്രോളും വിറ്റാമിൻ ഡിയും തമ്മിൽ ഒരു ലിങ്ക് ഉണ്ട്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് സൂര്യനിൽ നിന്നും വിറ്റാമിൻ ഡി സ്വീകരിക്കുന്നുണ്ട്. ഇതിന്റെ അളവ് കുറയുകയാണോ കൂടുകയാണോ എന്നത് വ്യക്തമാക്കുക. രക്തം പരിശോധിച്ച് വിറ്റാമിൻ ഡിയുടെ അളവ് പാകമാണോ എന്ന് അറിയുക. 
 
4. ഒരു ദിവസം രാത്രി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങുക. 
 
5. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക
 
6. കൊഴുപ്പില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക. 
 
7. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുക
 
മുകളിൽ പറഞ്ഞ കാര്യങ്ങൾ രണ്ടാഴ്ച അടുപ്പിച്ച് ചെയ്താൽ തീർച്ചയായും കൊളസ്ട്രോളിന്റെ അളവിലുണ്ടാകുന്ന മാറ്റം മനസ്സിലാകുന്നതാണ്. പഠനങ്ങൾ ഇത് ശരിവെയ്ക്കുന്നതുമാണ്.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

ഭക്ഷണത്തിനു മുന്‍പ് പ്രമേഹ പരിശോധന നടത്തിയിട്ടുണ്ടോ? ഇത്രയേ വേണ്ടൂ !

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും!

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

അടുത്ത ലേഖനം
Show comments