Webdunia - Bharat's app for daily news and videos

Install App

മരണം വരുമൊരു നാൾ... ഭയക്കരുത്!

മരണഭയം മരണത്തിന് തുല്യമാണ്

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (14:38 IST)
മനുഷ്യന് എന്തിനോടൊക്കെയാണ് ഭയമെന്ന് അവന് തന്നെ അറിയില്ല. പൂച്ച മുതൽ കടുവയെ വരെ ഭയമുള്ളവരാണ് മനുഷ്യർ. എന്തിനധികം പറയുന്നു മനുഷ്യർക്ക് അവരെ തന്നെ ഭയമാണ്. എന്നാൽ, എന്തിനെയാണ് ഏറ്റവും കൂടുതൽ ഭയവും ദുഃഖവും മരണത്തോടാണെന്നത് പരമമായ സത്യമാണ്. 
 
അവരറിയാതെ തന്നെ ഉള്ളില്‍ മരണഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിന്റേയും അവസാനമാണോ? ആണെന്നും അല്ലെന്നും പറയുന്നവർ ഉണ്ട്. ആണെന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ മനുഷ്യൻ പാഞ്ഞു നടക്കുന്നു.
 
മരണം ഒന്നിന്റേയും അവസാനമല്ലല്ലോ. ചിലതിന്റെ ഒക്കെ ആരംഭം ആണെന്ന് പറയാം. മരണഭയം ഇല്ലാതാക്കാൻ മാർഗങ്ങൾ ഉണ്ട്. മരണം എന്നായാലും വരുമെന്ന കാര്യം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കുക. ജനിച്ചാൽ ഒരു നാൾ മരിച്ചിരിക്കും. അതെന്നായാലും ഭയമില്ലാതെ സ്വീകരിക്കാൻ മനസ്സിനെ ശീലിപ്പിക്കുക. 
 
മരണം കൊണ്ട് എല്ലാം അവസാനിക്കുമല്ലോ എന്ന ഭയം ഇല്ലാതാക്കുക. മനസ്സ് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചിന്തിക്കുക. നെഗറ്റീവ് ആയിട്ടുള്ള ചിന്തകളെ ഒഴിവാക്കുക. മനസ്സ് ശാന്തമാകാൻ പാട്ടു കേൾക്കുക ഇഷ്ടമുള്ള വിനോദങ്ങളിൽ സമയം കളയുക. വെറുതേ ഇരിക്കുമ്പോഴാണ് കൂടുതലും ആവശ്യമില്ലാത്ത ചിന്തകളും ഭയങ്ങളും ഒക്കെ മനസ്സിൽ കൂടിക്കയറുക. ആദ്യം അതില്ലാതാക്കുക.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുമയ്ക്കുമ്പോൾ പുറംവേദനിക്കുന്നുവോ? നിസാരമായി കാണരുത്, അർബുദത്തിന്റെ ലക്ഷണമാകാം

ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കണോ, എങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കാം

എപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷം വീണ്ടും വിശപ്പ് തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

കരളിന്റെ ആരോഗ്യത്തിന് വെളുത്തുള്ളി കഴിക്കാം

ഹൈപ്പര്‍ തൈറോയിഡിസം ശരീരത്തിന്റെ താപനില ഉയര്‍ത്തും, ഇക്കാര്യം അറിയണം

അടുത്ത ലേഖനം
Show comments