ഹെര്‍ണിയ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരീരഭാരം അമിതമായാല്‍ ഹെര്‍ണിയ വരാന്‍ സാധ്യത കൂടുതലാണ്

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (10:30 IST)
പ്രായഭേദമന്യേ പലരിലും കാണുന്ന ആരോഗ്യ പ്രശ്‌നമാണ് ഹെര്‍ണിയ. നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം അല്ലെങ്കില്‍ നിങ്ങളുടെ വയറിലെ മറ്റ് കോശങ്ങള്‍ ദുര്‍ബലമായ പേശികളുടെ ഒരു പാളിയിലൂടെ പുറത്തേക്ക് തള്ളുമ്പോള്‍ ഹെര്‍ണിയ വികസിക്കുന്നു. ഹെര്‍ണിയയുടെ ചികിത്സ നൂറ് ശതമാനവും ശസ്ത്രക്രിയ മാത്രമാണ്. ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ എന്നതൊന്നും ഹെര്‍ണിയയുടെ യഥാര്‍ഥ ചികിത്സയല്ല. ഓപ്പണ്‍ സര്‍ജറിയായും കീ ഹോള്‍ സര്‍ജറിയായും ഹെര്‍ണിയ ശസ്ത്രക്രിയ ചെയ്യാം. അതേസമയം ഹെര്‍ണിയ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ശരീരഭാരം അമിതമായാല്‍ ഹെര്‍ണിയ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഹെര്‍ണിയയ്ക്ക് പ്രധാന കാരണം. ചിട്ടയായ ഭക്ഷണശീലവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹെര്‍ണിയയെ പ്രതിരോധിക്കാം. വയറിനുള്ളിലെ മര്‍ദ്ദം കുറച്ചുവയ്ക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. പുകവലിക്കുന്നവര്‍ നിര്‍ബന്ധമായും അത് ഉപേക്ഷിക്കുക. 
 
മലബന്ധം ഉള്ളവരില്‍ ഹെര്‍ണിയ കാണപ്പെടും. തുടര്‍ച്ചയായി മലബന്ധം, മൂത്രതടസം എന്നിവ നേരിടുന്നെങ്കില്‍ ഉടന്‍ ചികിത്സ തേടുക. ഫൈബര്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. വളരെ അധികകാലമായി ചുമയുണ്ടെങ്കില്‍ അതിനു ചികിത്സ തേടുക. അമിതഭാരമുള്ള സാധനങ്ങള്‍ ഒറ്റയടിക്ക് പൊക്കുന്നത് ഉപേക്ഷിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ സ്ത്രീകളില്‍ നേരത്തെയുള്ള ആര്‍ത്തവവിരാമ കേസുകള്‍ വര്‍ദ്ധിക്കുന്നു

ഫ്രൂട്ട്സ് സാലഡ് നല്ലതാണ്, എന്നാൽ കോമ്പിനേഷനിൽ ശ്രദ്ധ വേണം, കാരണങ്ങളുണ്ട്

കുട്ടികള്‍ക്കു നൂഡില്‍സ് കൊടുക്കാമോ? ദൂഷ്യഫലങ്ങള്‍ ചില്ലറയല്ല

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

അടുത്ത ലേഖനം
Show comments