ഈ ചൂടത്തുള്ള കുളി ഒരു ചെറിയ കാര്യമല്ലാ...

Webdunia
ശനി, 7 ഏപ്രില്‍ 2018 (11:58 IST)
ഈ ചൂടിൽ നിന്നും രക്ഷനേടാൻ ഷവറിനു ചുവട്ടിൽ നല്ല മഴകൊള്ളൂന്നത് പോലെ നിന്ന് കുളിക്കാൻ ആരായാലും ആഗ്രഹിക്കും. ഷവറിനടിയിൽ നിന്ന് നനയുന്നത് ആർക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. എന്നാൽ ചൂടിനെയകറ്റാൻ ഇങ്ങനെ ഇടക്കിടക്ക് കുളിക്കുന്നത് നല്ലതാണോ? കുളിക്കുക എന്നത് വെറുമൊരു സാധാരണ കാര്യമായി കാണരുത്. ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ സ്വാധീനിക്കുന്ന ഒരു ക്ലീനിങ്ങ് പ്രോസസ്സാണ് കുളി.
 
കുളിക്കുന്നതിന്നു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. പെട്ടന്ന് വെള്ളം ശരീരത്തെ സ്പർഷിക്കുമ്പോൾ രക്തസമ്മർദ്ദം ഉയരാതെ ക്രമപ്പെടുത്തുന്നതിനാണ് ഇത്. ഷവറിൽ കുളിക്കുമ്പോൾ തല നനക്കുന്നത് ശരിയായ രീതിയല്ല. ശരീരത്തിന്റെ താപനില പെട്ടന്ന് താഴെ പോകാൻ ഇതു കാരണമാകും. ആദ്യം കാലിലാണ് വെള്ളമൊഴിക്കേണ്ടത്. പിന്നീട് മേലു കുളിച്ചതിന് ശേഷമേ തല നനക്കാവു.
 
ചെറു ചൂടുള്ള വെള്ളമാണ് കുളിക്കാൻ ഉത്തമം. കുളിക്കുന്ന വെള്ളത്തിൽ റോസ്‌വാട്ടറൊ നാരങ്ങ നീരോ ചേർക്കുന്നത് നല്ലതാണ്. വരണ്ട ചർമ്മം ഉള്ളവരാണെങ്കിൽ അൽപം വെളിച്ചെണ്ണ ചേർക്കുന്നത് ചർമ്മത്തിലെ വരൾച്ച ഒഴിവാക്കും. തല നനച്ചുള്ള കുളി പരമാവധി രാവിലെയാക്കുന്നതാണ് നല്ലത്. രാത്രി തല നനച്ചു കുളിക്കുന്നത് നീരിളക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാല്‍ വേദനയ്ക്ക് കാരണമാകും, അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

91 ശതമാനം ഫലപ്രദം, ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്സിൻ, അംഗീകാരം നൽകി ബ്രസീൽ

100 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ കൂടുതലായി താമസിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments