Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ കിഡ്‌നിക്ക് പണി കിട്ടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഇവയാണ്

സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വൃക്കയെ പ്രതികൂലമായി ബാധിക്കും

രേണുക വേണു
ശനി, 9 മാര്‍ച്ച് 2024 (08:05 IST)
വൃക്കയുടെ പ്രാധാന്യം മനസ്സിലാക്കി കൂടുതല്‍ സംരക്ഷണം നല്‍കാന്‍ പ്രചോദിപ്പിക്കുന്ന ദിവസമാണ് World Kidney Day. എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്‍പതിനാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിനു ആരോഗ്യമുള്ള കിഡ്നി അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിലെ ചില അശ്രദ്ധകള്‍ നിങ്ങളെ വലിയൊരു വൃക്ക രോഗിയാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ദൈനംദിന ജീവിതത്തിലെ ചില ചീത്ത ശീലങ്ങള്‍ നമ്മള്‍ ഒഴിവാക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് മാത്രം വേദന സംഹാരികള്‍ കഴിക്കുക. 
 
സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വൃക്കയെ പ്രതികൂലമായി ബാധിക്കും. ഉപ്പ് അധികം കഴിക്കുന്നതിലൂടെയാണ് സോഡിയം ശരീരത്തിലേക്ക് എത്തുന്നത്. 
 
പഞ്ചസാര അമിതമായി ശരീരത്തിലേക്ക് എത്തുന്നത് നിങ്ങളെ പ്രമേഹ രോഗിയാക്കും. അതുവഴി വൃക്കയുടെ ആരോഗ്യവും മോശമാകും. 
 
കിഡ്നിയുടെ ആരോഗ്യത്തിനു വെള്ളം അത്യാവശ്യമാണ്. വേണ്ടവിധത്തില്‍ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കില്‍ അത് കിഡ്നിയെ പ്രതികൂലമായി ബാധിക്കും. മൂത്രത്തില്‍ കല്ല് പോലുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകും. 
 
പ്രൊസസഡ് ഭക്ഷണം ധാരാളമായി കഴിക്കുന്നത് കിഡ്നിയെ പ്രതികൂലമായി ബാധിക്കും 
 
കൃത്യമായ ഉറക്കം ലഭിക്കാത്തത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കും. 
 
പുകവലിയും അമിത മദ്യപാനവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ വിളിച്ചുവരുത്തും 
 
അമിതമായി ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നത് രക്തത്തില്‍ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് വൃക്കയുടെ ആരോഗ്യത്തേയും ബാധിക്കും 
 
വ്യായാമക്കുറവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാരറ്റ് ജ്യൂസ് കുടിച്ച് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

ടെന്‍ഷന്‍ കൂടുതല്‍ ഉള്ളവരുടെ കണ്ണിനുചുറ്റും കറുപ്പ്!

പഴങ്ങള്‍ ഏത് സമയം കഴിക്കുന്നതാണ് നല്ലത്?

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സ്വഭാവങ്ങള്‍ ഉള്ളയാളെ വിട്ടു കളയരുത്!

സാരി ഉടുത്താൽ കാൻസർ വരുമോ?

അടുത്ത ലേഖനം
Show comments