കലോറി കുറഞ്ഞ ഈ പച്ചക്കറി പോഷകങ്ങളുടെ കലവറ, ശരീരഭാരവും കുറയും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 മെയ് 2024 (11:18 IST)
പലര്‍ക്കും ഇഷ്ടമില്ലാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതിന് കാരണം ഇതിന്റെ വിഴുവിഴുപ്പാണ്. എന്നാല്‍ വെണ്ടയ്ക്ക വിഴുക്കുപുരട്ടിയത് ചിലര്‍ക്കൊക്കെ ഇഷ്ടമാണ്. എന്നാല്‍ വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ നമ്മുടെ അനിഷ്ടത്തിന് ഒരു വിലയുമില്ലാതാകും. കലോറി കുറഞ്ഞ വെണ്ടയ്ക്കയില്‍ നിറയെ കാല്‍സ്യവും മെഗ്നീഷ്യവും ഫോലേറ്റും വിറ്റാമിന്‍ സിയും കെയും എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പൊതുവായുള്ള ആരോഗ്യത്തെ നിലനിര്‍ത്തുന്നു. കൂടാതെ ഇതില്‍ നിറയെ വെള്ളത്തിലലിയുന്ന ഫൈബര്‍ ഉള്ളതിനാല്‍ ദഹനത്തിന് സഹായിക്കുകയും. മലബന്ധം തടയുകയും ചെയ്യും. ഫൈബര്‍ ഉള്ളതുകൊണ്ടുതന്നെ ഷുഗര്‍ രക്തത്തിലേക്ക് ഇരച്ചുകയറുന്നത് തടയുകയും ചെയ്യും. പ്രമേഹം ഉള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
 
ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ വെണ്ടയ്ക്കയില്‍ ഉള്ളതിനാല്‍ അണുബാധ തടയുന്നു. വിറ്റാമിന്‍ എ ഉള്ളതിനാല്‍ കണ്ടിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്‌സിഡന്റും വിറ്റാമിന്‍ സിയും ചര്‍മത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മെഗ്നീഷ്യവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തില്‍ പകുതിയോളം പേര്‍ക്കും വരണ്ട കണ്ണുകളുണ്ട്: ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

മുട്ടയുടെ തോട് ഒട്ടിപിടിക്കുന്നതാണോ പ്രശ്നം, പരിഹരിക്കാം, പൊടിക്കൈകളുണ്ട്

ഈ മൂന്ന് വിഷവസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ, ഉടന്‍ നീക്കം ചെയ്യുക!

കണക്കില്ലാതെ അച്ചാർ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments