മദ്യപിക്കുമ്പോള്‍ ഛര്‍ദിക്കുന്നത് എന്തുകൊണ്ട്?

ആരോഗ്യത്തിനു ഹാനികരമായ എന്തോ ശരീരത്തില്‍ എത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഛര്‍ദ്ദി

രേണുക വേണു
ചൊവ്വ, 2 ജൂലൈ 2024 (13:16 IST)
വീക്കെന്‍ഡിലും ആഘോഷ വേളകളിലും മദ്യപിക്കാത്തവര്‍ വളരെ കുറവാണ്. ചെറിയ തോതില്‍ ആണെങ്കില്‍ പോലും മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് ആദ്യമേ മനസിലാക്കുക. മാത്രമല്ല മദ്യപിച്ച ശേഷമുണ്ടാകുന്ന ഹാങ് ഓവര്‍ പലപ്പോഴും നമ്മുടെ ഒരു ദിവസത്തെ തന്നെ നശിപ്പിക്കും. മദ്യപിച്ച ശേഷം പലരും ഛര്‍ദ്ദിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ? 
 
ആരോഗ്യത്തിനു ഹാനികരമായ എന്തോ ശരീരത്തില്‍ എത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഛര്‍ദ്ദി. മദ്യം കരളിലേക്ക് എത്തുമ്പോള്‍ അസറ്റാള്‍ഡി ഹൈഡ് എന്ന ഹാനികരമായ പദാര്‍ത്ഥമാകുന്നു. മദ്യത്തിന്റെ സാന്നിധ്യം മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും വെള്ളവും ശരീരം പുറന്തള്ളുന്നത് ഛര്‍ദ്ദിയിലൂടെയാണ്. ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാകും. അതുകൊണ്ടാണ് അമിതമായി മദ്യപിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നത്. മദ്യം ശരീരത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും നെഞ്ചെരിച്ചല്‍, അസിഡിറ്റി എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ മാറ്റാന്‍ തൊണ്ടയില്‍ വിരലിട്ട് ഛര്‍ദ്ദിക്കുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുമ്പോള്‍ ബ്ലീഡിങ്ങിനുള്ള സാധ്യത കൂടുതലാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? ഹൃദയം പണിമുടക്കും!

കൂര്‍ക്കംവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

അടുത്ത ലേഖനം
Show comments