വയറിളക്കം തുടങ്ങിയാല്‍ ഉടന്‍ ഇങ്ങനെ ചെയ്യുക; ഇല്ലെങ്കില്‍ ശരീരം തളരും

Webdunia
തിങ്കള്‍, 10 ജൂലൈ 2023 (13:20 IST)
മഴക്കാലമായതോടെ കേരളത്തില്‍ വയറിളക്കത്തോട് കൂടിയ പനി രൂക്ഷമായിരിക്കുകയാണ്. വയറിളക്കം കാരണം ആശുപത്രികളില്‍ നിരവധി പേരാണ് ദിനംപ്രതി ചികിത്സ തേടുന്നത്. വയറിളക്കത്തെ ചെറിയൊരു പ്രശ്‌നമായി ഒരിക്കലും കാണരുത്. വയറിളക്കം രൂക്ഷമായാല്‍ നിങ്ങളുടെ ശരീരം തളരുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തും. 
 
വയറിളക്കം തുടങ്ങുമ്പോള്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കണം. നന്നായി വെള്ളം കുടിക്കുകയാണ് അതില്‍ ആദ്യത്തേത്. തിളപ്പിച്ചാറിയ വെള്ളം കുടിച്ചു കൊണ്ടിരിക്കണം. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഫലപ്രദമാണ്. വയറിളക്കം ഉള്ളപ്പോള്‍ നിര്‍ജലീകരണത്തിനു സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണ സാധനങ്ങള്‍ ഈ സമയത്ത് കഴിക്കരുത്. 
 
ധാരാളം പൊട്ടാസ്യവും ഇലക്ട്രോലൈറ്റ്‌സും അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴം ശരീരത്തിനു ഊര്‍ജ്ജം നല്‍കും. കുറച്ച് തേന്‍ ചേര്‍ത്ത് ഇഞ്ചിനീര്‍ കഴിക്കുന്നത് വയറിളക്കത്തിനു ശമനം നല്‍കും. 

ഒആര്‍എസ് ലായിനി കുടിക്കുന്നത് ഒരു പരിധി വരെ വയറിളക്കത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. വയറിളക്കം തുടരുകയും ശരീരം നന്നായി തളരുന്ന പോലെ തോന്നുകയും ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

അടുത്ത ലേഖനം
Show comments