അമിതമായ വിയര്‍പ്പ് നാറ്റം നിങ്ങളുടെയും പ്രശ്നമാണോ?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (13:24 IST)
വിയര്‍പ്പ് നാറ്റം കാരണം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇത് മാനസികമായ പ്രശ്നങ്ങള്‍ക്കുപോലും കാരണമാകാറുണ്ട്. ഇതിനു പരിഹാരമായി പല വഴികളും നാം സ്വീകരിക്കാറുമുണ്ട്. അമിതമായി വിയര്‍ക്കുന്നത് വിയര്‍പ്പ് നാറ്റമുണ്ടാക്കുന്നു. അധികമായി മധുരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വിയര്‍ക്കുന്നതിനും വിയര്‍പ്പ് നാറ്റത്തിനും കാരണമാകുന്നു. ഇറുകിയ വസ്ത്രങ്ങള്‍ ചൂടുകൂടിയ സമയത്ത് ധരിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. 
 
അതുപോലെ തന്നെ കുളികഴിഞ്ഞയുടന്‍ പൗഡര്‍ ഉപയോഗിക്കുന്നത് ചിലരുടെ ശീലമാണ്. ഇത്തരത്തില്‍ അമിതമായി പൗഡര്‍ ഉപയോഗിക്കുന്നതും വിയര്‍പ്പ് നാറ്റമുണ്ടാകുന്നതിന് കാരണമാകുന്നു. ഇതിന് പരിഹാരമായി രാസവസ്തുക്കളെ ആശ്രയിക്കുന്നതിന് പകരമായി വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വിയര്‍പ്പു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് നാരങ്ങ. കുളിക്കാനുള്ള വെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത് കുളിക്കുന്നത് വിയര്‍പ്പ് നാറ്റം മാറുന്നതിന് നല്ലതാണ്. അതുപോലെ വെള്ളം കുടിക്കുന്നതും ഇതിന് പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments