Webdunia - Bharat's app for daily news and videos

Install App

പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കണം; കാരണം ഇതാണ്

Webdunia
ശനി, 24 ജൂണ്‍ 2023 (12:44 IST)
മലയാളികള്‍ കടുത്ത വേനലിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നന്നായി വെള്ളം കുടിച്ചുകൊണ്ട് വേണം വേനലിനെ പ്രതിരോധിക്കാന്‍. ചൂടുകാലത്ത് നന്നായി വെള്ളം കുടിക്കുന്നവരില്‍ പൊതുവെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവായിരിക്കും. ശരീരത്തില്‍ ജലത്തിന്റെ അംശം കൃത്യമായി നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. 
 
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാരാണ്. സ്ത്രീകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മൂന്ന് ലിറ്റര്‍ വെള്ളം അത്യാവശ്യമാണ്. പുരുഷന്‍മാരുടെ പേശീ രൂപീകരണം മൂലം കൂടുതല്‍ വെള്ളം ആവശ്യമായിവരുന്നു. 
 
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കുറയ്ക്കാന്‍ സാധിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.  
 
വെള്ളത്തിന്റെ അംശം കൂടിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മുട്ട, മീന്‍, പഴങ്ങള്‍, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികള്‍ എന്നിവ. ജലാംശം കൂടുതല്‍ അടങ്ങിയ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ധരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

രക്തസമ്മർദത്തിന്, ഹൃദ്രോഗത്തിന്, കൊളസ്ട്രോളിന് ഒക്കെ പരിഹാരം ഈ കറി!

അനാവശ്യ രോമ വളർച്ച കാരണം ബുദ്ധിമുട്ടുന്നവർക്ക് ഇതാ പരിഹാരം

തൈര് കഴിക്കുന്നതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള 9 ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments