എന്നും നൂഡില്‍സ് കഴിക്കുന്ന ശീലമുണ്ടോ? ഇവ നിങ്ങളെ കാത്തിരിക്കുന്നു !

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, സെറിബ്രല്‍ പ്രശ്‌നങ്ങള്‍ എന്നിവയിലേക്കും നൂഡില്‍സ് നയിക്കും

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (10:19 IST)
തിരക്കുപിടിച്ച ജീവിതത്തില്‍ എളുപ്പത്തില്‍ കുക്ക് ചെയ്തു കഴിക്കാവുന്ന ആഹാരമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് പാക്കറ്റുകള്‍ വാങ്ങി അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് നൂഡില്‍സ് തയ്യാറാക്കി കഴിക്കാം. എന്നാല്‍ നൂഡില്‍സ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയുമോ? 
 
നൂഡില്‍സ് കൊണ്ട് ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല. നൂഡില്‍സ് അമിതമായി കഴിക്കുന്നത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപഭോഗത്തിലേക്ക് നയിക്കുന്നു. ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുള്ള നൂഡില്‍സ് ശരീരത്തിനു പോഷകങ്ങളൊന്നും നല്‍കുന്നില്ല. നൂഡില്‍സിലെ ചില ഘടകങ്ങള്‍ അമിത വണ്ണത്തിലേക്ക് നയിക്കുന്നു. നൂഡില്‍സ് വളരെ സാവധാനത്തില്‍ മാത്രമേ ദഹിക്കൂ. ഇത് പലരിലും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. സിട്രിക്ക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നൂഡില്‍സ് അസിഡിറ്റിക്കും ബ്ലോട്ടിങ്ങിനും കാരണമാകും. 
 
ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, സെറിബ്രല്‍ പ്രശ്‌നങ്ങള്‍ എന്നിവയിലേക്കും നൂഡില്‍സ് നയിക്കും. രുചി വര്‍ധിപ്പിക്കുന്ന അഡിറ്റീവുകളും എമല്‍സിഫയറുകളും നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ നൂഡില്‍സിന് അടിമകളാകുന്നത് ഈ ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്. നൂഡില്‍സ് സ്ത്രീകളില്‍ മെറ്റാബോളിസം മന്ദഗതിയില്‍ ആക്കുന്നു. നൂഡില്‍സിലെ അമിതമായ സോഡിയത്തിന്റെ സാന്നിധ്യം ശരീരത്തിനു ദോഷം ചെയ്യും. നൂഡില്‍സില്‍ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ

നാഡിമിടിപ്പ് നോക്കി രോഗം കണ്ടെത്താം! ഇക്കാര്യങ്ങള്‍ അറിയാമോ

2040 ആകുമ്പോഴേക്കും ഇന്ത്യയില്‍ 56 ദശലക്ഷം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

നിങ്ങള്‍ക്ക് സ്ഥിരമായ വായ്‌നാറ്റമുണ്ടോ? മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments