Webdunia - Bharat's app for daily news and videos

Install App

Obesity Treatment: അമിതവണ്ണം മാറ്റാനുള്ള ഏറ്റവും എളുപ്പമുള്ള രണ്ടുവഴികള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ജനുവരി 2024 (17:00 IST)
Obesity Treatment: എല്ലാ രോഗങ്ങളുടേയും ആവാസ കേന്ദ്രമാണ് അമിതവണ്ണം. പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും ഈ പ്രശ്‌നം കാണുന്നുണ്ട്. ദീര്‍ഘസമയം ഇരുന്ന് കമ്പ്യൂട്ടര്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സകലരും അമിതവണ്ണക്കാരാണ്. കായിക അധ്വാനം ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കുമ്പോള്‍ 30ന് മുകളില്‍ കൂടുതല്‍ ഉള്ളവരെയാണ് പൊണ്ണത്തടിയുള്ളവര്‍ എന്ന് പറയുന്നത്. പ്രധാനമായും പൊണ്ണത്തടി ഒരു ജീവിത ശൈലി രോഗമാണ്. ഇന്‍സുലിന്‍ റസിസ്റ്റന്‍സാണ് ഇതിന് പറയുന്ന അവസ്ഥയുടെ പേര്. അമിത വണ്ണക്കാരിലാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ വരാന്‍ സാധ്യതയുള്ളത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
 
അമിത വണ്ണം തടയാനുള്ള പ്രധാനവഴി ഡയറ്റാണ്. ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ് തെരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പാക്കറ്റില്‍ അടച്ച ഭക്ഷണങ്ങളും മധുരപാനിയങ്ങളും ഒഴിവാക്കണം. മറ്റൊന്ന് വ്യായാമമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഭാരം കുടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠകളും ഒഴിവാക്കണം. ധാരളം വെള്ളം കുടിക്കണം. കൂടാതെ നല്ല ഉറക്കവും ഉറപ്പുവരുത്തണം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

അടുത്ത ലേഖനം
Show comments