Webdunia - Bharat's app for daily news and videos

Install App

വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദനയോ? ഇക്കാര്യങ്ങള്‍ അറിയണം

ചില ആളുകള്‍ക്ക് നെഞ്ചിന്റെ താഴെയും വയറിന്റെ മുകള്‍ ഭാഗത്തും പല കാരണങ്ങളാല്‍ വേദന ഉണ്ടാകാം.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 ജൂണ്‍ 2025 (18:00 IST)
എന്തുകൊണ്ടാണെന്നറിയാമോ? ഒരാള്‍ക്ക് നെഞ്ചുവേദന ഉണ്ടാകുമ്പോള്‍, അതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ഹൃദ്രോഗത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ ലക്ഷണങ്ങളാണിതെന്ന് ആളുകള്‍ കരുതുന്നു. പക്ഷേ അങ്ങനെയല്ല. ചില ആളുകള്‍ക്ക് നെഞ്ചിന്റെ താഴെയും വയറിന്റെ മുകള്‍ ഭാഗത്തും പല കാരണങ്ങളാല്‍ വേദന ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, ഇവയുടെ കാരണങ്ങളെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്ക് പുറമേ, മറ്റ് പല അവസ്ഥകളിലും ഈ വേദന ഉണ്ടാകാം. കൊറോണറി ആര്‍ട്ടറി രോഗം, ആന്‍ജീന മുതലായവയും ഇതിന് കാരണമാകാം.
 
ഒരു വ്യക്തിക്ക് അസ്ഥി പ്രശ്‌നങ്ങള്‍, പേശികളുമായും നാഡീവ്യവസ്ഥയുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍, നെഞ്ചിനു താഴെ വേദന ഉണ്ടാകാം. അസ്ഥികള്‍ക്കുണ്ടാകുന്ന പരിക്ക്, വാരിയെല്ലുകളിലെ പ്രശ്‌നങ്ങള്‍, പേശികളിലെ പിരിമുറുക്കം അല്ലെങ്കില്‍ വീക്കം, വൈറല്‍ അണുബാധ മുതലായവ കാരണവും ഇത്തരം വേദനയുണ്ടാകാം. ദഹനനാളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, നെഞ്ചുവേദനയുടെ പ്രശ്‌നവും ഉണ്ടാകാം. നെഞ്ചിനു താഴെയുന്ന വേദന പെപ്റ്റിക് അള്‍സര്‍, ഹെര്‍ണിയ, ക്രോണിക് പാന്‍ക്രിയാറ്റിസ്, ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ്, അന്നനാളത്തിലെ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി, അന്നനാളത്തിലെ സങ്കോച തകരാറ് മുതലായവ മൂലവുമാകാം. 
 
കൂടാതെ ഒരു വ്യക്തിക്ക് ശ്വാസകോശത്തില്‍ പ്രശ്‌നം അനുഭവപ്പെടുമ്പോഴും നെഞ്ചിന്റെ താഴത്തെ ഭാഗത്ത് വേദന അനുഭവപ്പെടാം. ആസ്ത്മ, സിഒപിഡി, ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യുമോണിയ, പള്‍മണറി എംബോളിസം എന്നിവയൊക്കെ നെഞ്ചിന് താഴെ വേദന ഉണ്ടാകാന്‍ കാരണമാകാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ? കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍

കോവിഡ് അണുബാധയുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി പുതിയ പഠനം; രക്തക്കുഴലുകളെ പഴക്കമുള്ളതാക്കും

എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്താണ്? മാറാരോഗത്തെ കുറിച്ച് അറിയണം

രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

നടന്നാല്‍ ഈ 10 രോഗങ്ങള്‍ ഒരിക്കലും വരില്ലെന്ന് പോഷകാഹാര വിദഗ്ധ സോണിയ നാരംഗ്; 10മിനിറ്റുകൊണ്ട് സമ്മര്‍ദ്ദം കുറയുന്നു!

അടുത്ത ലേഖനം
Show comments