Webdunia - Bharat's app for daily news and videos

Install App

ക്രമം തെറ്റിയ ആര്‍ത്തവം; പിസിഒഡി പ്രശ്‌നമുള്ള സ്ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

പിസിഒഡി പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം

Webdunia
വെള്ളി, 17 നവം‌ബര്‍ 2023 (09:40 IST)
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഡി) സ്ത്രീകള്‍ സാധാരണയായി കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നമാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ച രൂപപ്പെടുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ വന്ധ്യത പോലെയുള്ള ഗൗരവ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. ആര്‍ത്തവത്തിലെ ക്രമം തെറ്റലാണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക, അമിതമായ രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. 
 
പിസിഒഡി പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. ഇക്കൂട്ടര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കണം. മധുരമുള്ള ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയിലും നിയന്ത്രണം വേണം. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അധികം കഴിക്കരുത്. റെഡ് മീറ്റ്, പ്രൊസസ് ചെയ്ത മാംസ വിഭവങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. സോഡ, മദ്യം, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ എന്നിവയും അമിതമായി കുടിക്കരുത്. 
 
ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ധാരാളം കഴിക്കാം. ചെറി, ചുവന്ന മുന്തിരി, മള്‍ബറി തുടങ്ങിയ ഫ്രൂട്ട്‌സ് വിഭവങ്ങള്‍ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ശീലമാക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കണം. നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര 'ഹെല്‍ത്തി'യല്ല; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, മുഖത്തിന്റെ ഭംഗി വര്‍ധിക്കും!

നിര്‍ജ്ജലീകരണം തടയാന്‍ വേനല്‍ക്കാലത്ത് ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഈ ആറുപ്രത്യേകതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ കരുത്തരാണ്!

സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ എന്തെന്നറിയാമോ?

അടുത്ത ലേഖനം
Show comments