What is PCOD: ക്രമംതെറ്റിയ ആര്‍ത്തവം; പിസിഒഡി ലക്ഷണമാകാം

ആര്‍ത്തവ സമയത്തിലെ ക്രമം തെറ്റല്‍ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം

രേണുക വേണു
വ്യാഴം, 7 ഓഗസ്റ്റ് 2025 (16:57 IST)
PCOD

What is PCOD: സ്ത്രീകളില്‍ പ്രധാനമായും കാണുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഡി. ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തില്‍ പിസിഒഡി കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകും. 
 
ആര്‍ത്തവ സമയത്തിലെ ക്രമം തെറ്റല്‍ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക എന്നതാണ് പ്രധാന ലക്ഷണം. സാധാരണ മൂന്നോ നാലോ ദിവസം മാറി ആര്‍ത്തവം സംഭവിക്കുന്നത് പ്രശ്‌നമല്ല. എന്നാല്‍ തുടര്‍ച്ചയായി പത്തിലേറെ ദിവസങ്ങള്‍ വ്യത്യാസപ്പെട്ട് ആര്‍ത്തവം സംഭവിക്കുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. 
 
അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസത്തില്‍ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. ആര്‍ത്തവ സമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിനു മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ കാണാം. ശരീരത്തിലെ അമിത രോമവളര്‍ച്ച. മുഖക്കുരു, ശരീരഭാരം വര്‍ധിക്കല്‍ തുടങ്ങിയവയും ചിലരില്‍ പിസിഒഡിയുടെ ഭാഗമായി കാണുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. 
 
ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍, ഇലക്കറികള്‍, ചുവന്ന മുന്തിരി, മള്‍ബറി എന്നിവ കഴിക്കുന്നത് പിസിഒഡി ഉള്ളവര്‍ക്ക് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങള്‍, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഒഴിവാക്കാന്‍ ഈ മൂന്ന് സ്വഭാവരീതികള്‍ മാറ്റണമെന്ന് ന്യൂറോളജിസ്റ്റ്

ഹൃദയാഘാതത്തിന്റെ ആദ്യ നിശബ്ദ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാമെന്ന് കാര്‍ഡിയോളജിസ്റ്റ് പങ്കുവയ്ക്കുന്നു: മൂര്‍ച്ചയുള്ളതും കുത്തുന്നതുമായ വേദന

ഹൈപ്പര്‍ ഗ്ലൈസീമിയയും പ്രമേഹവും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ

ഹെര്‍ണിയ ലക്ഷണങ്ങള്‍ അവഗണിക്കാന്‍ പാടില്ല; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments