പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അതുപോലെതന്നെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങളും ഒഴിവാക്കുക.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ജൂണ്‍ 2025 (14:08 IST)
ഇന്ന് പലരും കണ്ടുവരുന്ന ഒരു രോഗമാണ് പൈല്‍സ്. ഇതിന് കാരണങ്ങള്‍ പലതും ആകാം. രോഗം വന്നു കഴിഞ്ഞാല്‍ നമ്മള്‍ ഒഴിവാക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ആഹാരരീതിയാണ്. എരിവ്, പുളി മസാലകള്‍ ,കിഴങ്ങ് വര്‍ഗ്ഗങ്ങള്‍,എണ്ണപ്പലഹാരങ്ങള്‍ കോഴിയിറച്ചി, കോഴിമുട്ട ,ചെമ്മീന്‍,അയല, ഞണ്ട് എന്നീ ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. അതുപോലെതന്നെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങളും ഒഴിവാക്കുക. 
 
കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ചില മരുന്നുകള്‍ മലശോധന ഉണ്ടാക്കാറുണ്ട് ഇത്തരം മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക. പൈല്‍സ് രോഗമുള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ഒരുപാട് നേരം ഇരിക്കുന്നത് നല്ലതല്ല. ധാരാളം വെള്ളം കുടിക്കുന്നത് ഇവര്‍ക്ക് നല്ലതാണ്. അതോടൊപ്പം തന്നെ  നാരുകള്‍ അടങ്ങിയ ഭക്ഷണം, ഇലക്കറികള്‍ ,ഓട്‌സ് പാല് , മോര് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
 
അമിതഭാരം കുറയ്ക്കുകയും ശരിയായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്. അതുപോലെതന്നെ കൃത്യമായ ആഹാരം കൃത്യമായ സമയത്ത് കഴിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments