Webdunia - Bharat's app for daily news and videos

Install App

അള്‍സര്‍ എന്ന വില്ലനെ ആരംഭത്തിലേ തിരിച്ചറിയണം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 16 ജൂലൈ 2022 (14:22 IST)
കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളില്‍ ഒന്നാണ് അള്‍സര്‍. കൂടുതല്‍ പേരും ഇന്ന് അള്‍സര്‍ എന്ന പ്രശ്നം നേരിടുന്നുമുണ്ട്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.
 
പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം.
വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് ഒക്കെ ലക്ഷണങ്ങള്‍ തന്നെയാണ്.
 
നമ്മുടെ ജീവിതചര്യതെന്നെയാണ് അള്‍സര്‍ എന്ന വില്ലനെ ക്ഷണിച്ചുവരുത്തുന്നത്. മസാലകള്‍ ധാരാളം ചേര്‍ത്ത ഭക്ഷണവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നതുമെല്ലാം അള്‍സറിന് കാരണം തന്നെയാണ്.
 
എന്നാല്‍ ഇവയ്ക്കെല്ലാം പുറമേ മാനസികമായ വിഷമതകളും അള്‍സറിനും വയറിനെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ക്കും കാരണമായേക്കാം എന്നും വിദഗ്ധര്‍ പറയുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

അടുത്ത ലേഖനം
Show comments