അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 നവം‌ബര്‍ 2024 (20:22 IST)
വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം. ഇത് ഇവരില്‍ വിഷാദം, അമിത ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണം ആകുന്നു. ഭോപ്പാലിലെ എയിംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അവരുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഏഴു വയസ്സുകാരനായ ഒരു കുട്ടിയുടെ അവസ്ഥയെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. അമിതമായ മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന്  വെര്‍ച്വല്‍ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. അതേ തുടര്‍ന്ന് കുട്ടി ആരോടും സംസാരിക്കാതെ ആവുകയും പ്രത്യേകതരം ശബ്ദം മാത്രം പുറപ്പെടുകയും മാത്രമേ ചെയ്യുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ചികിത്സയെ തുടര്‍ന്ന് കുട്ടിക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എയിംസ് ഭോപ്പാല്‍ പറയുന്നു. തുടര്‍ന്ന് കൗമാരക്കാരിലും കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനം നടത്തിയതില്‍ ശരാശരിയില്‍ കൂടുതല്‍ പേര്‍ക്കും മാനസികമായി പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. 
 
മൊബൈല്‍ ഉപയോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടനയും മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ പാടില്ല. വല്ലപ്പോഴുമുള്ള വീഡിയോ കോളുകള്‍ ആകാം. രണ്ടുമുതല്‍ അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഉപയോഗം പാടില്ല. അതിനു മുകളില്‍ പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും അവരുടെ ഫിസിക്കല്‍ ആക്ടിവിറ്റിക്കും സോഷ്യല്‍ ആക്ടിവിറ്റിക്കും അനുസരിച്ചായിരിക്കണം ഫോണ്‍ ഉപയോഗം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments