അസിഡിറ്റിക്ക് തോന്നിയ പോലെ മരുന്ന് കഴിക്കാറുണ്ടോ? അപകടം

മറ്റു ചിലരില്‍ ഭക്ഷണ സാധനങ്ങള്‍ ആയിരിക്കും അസിഡിറ്റിക്ക് കാരണമാകുക. ചിലര്‍ക്ക് പാല്‍ ഉത്പന്നങ്ങള്‍ അസിഡിറ്റി ഉണ്ടാക്കുകയും മറ്റു ചിലരില്‍ ജങ്ക് ഫുഡ്‌സ് അസിഡിക്ക് കാരണമാകുകയും ചെയ്യും

Webdunia
തിങ്കള്‍, 1 ജനുവരി 2024 (16:11 IST)
വയറിനുള്ളില്‍ ഹൈഡ്രോ ക്ലോറിക്ക് ആസിഡിന്റെ അളവ് കുറയുന്നതാണ് അസിഡിറ്റിക്ക് പ്രധാന കാരണം. അസിഡിറ്റി രൂപപ്പെടുമ്പോള്‍ നെഞ്ചെരിച്ചിലും വയറിനുള്ളില്‍ അസ്വസ്ഥതയും തോന്നുന്നു. അസിഡിറ്റിക്ക് താല്‍ക്കാലികമായി മരുന്ന് കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. 
 
ഓരോരുത്തരിലും ഹൈഡ്രോ ക്ലോറിക്ക് ആസിഡിന്റെ അംശം കുറയുന്നത് വ്യത്യസ്തമായ കാരണങ്ങളാല്‍ ആയിരിക്കും. ഉത്കണ്ഠ, വെപ്രാളം എന്നിവ ഉള്ളവരില്‍ മാനസിക സമ്മര്‍ദ്ദം കാണപ്പെടുകയും തത്ഫലമായി ഹൈഡ്രോ ക്ലോറിക്ക് ആസിഡ് പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു. കുടവയര്‍ ഉള്ളവരില്‍ വയറിനുള്ളില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാകുന്നതു വഴി അസിഡിറ്റിക്ക് സാധ്യത കൂടുതലാണ്. 
 
മറ്റു ചിലരില്‍ ഭക്ഷണ സാധനങ്ങള്‍ ആയിരിക്കും അസിഡിറ്റിക്ക് കാരണമാകുക. ചിലര്‍ക്ക് പാല്‍ ഉത്പന്നങ്ങള്‍ അസിഡിറ്റി ഉണ്ടാക്കുകയും മറ്റു ചിലരില്‍ ജങ്ക് ഫുഡ്‌സ് അസിഡിക്ക് കാരണമാകുകയും ചെയ്യും. അസമയത്തുള്ള ഭക്ഷണം കഴിക്കലും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാത്തതും അസിഡിറ്റിയിലേക്ക് നയിക്കും. ശരീരത്തില്‍ മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ കുറഞ്ഞാലും അസിഡിറ്റി ഉണ്ടാകും. ഓരോരുത്തരിലും വ്യത്യസ്തമായ ഘടകങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുന്നതിനാല്‍ കഴിക്കേണ്ട മരുന്നുകളും വ്യത്യാസപ്പെട്ടിരിക്കും. സ്ഥിരമായി അസിഡിറ്റി പ്രശ്‌നം അലട്ടുന്നവര്‍ വൈദ്യസഹായം തേടി മാത്രം മരുന്നുകള്‍ കഴിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments