ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: പോഷക ഗുണങ്ങളില്‍ വ്യത്യാസം ഉണ്ടോ

ചുവന്ന ആപ്പിളാണോ പച്ച ആപ്പിളാണോ കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതെന്ന് ഇന്നും പലര്‍ക്കുമിടയില്‍ സംശയമുണ്ട്.

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഓഗസ്റ്റ് 2025 (10:16 IST)
ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തും എന്ന് നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ളതാണ്. എന്നാല്‍ നിങ്ങളുടെ ആപ്പിളിന്റെ നിറം മാറുന്നതനുസരിച്ച് ഗുണത്തിനും വ്യത്യാസമുണ്ടാകുമോ? ചുവന്ന ആപ്പിളാണോ പച്ച ആപ്പിളാണോ കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതെന്ന് ഇന്നും പലര്‍ക്കുമിടയില്‍ സംശയമുണ്ട്. രണ്ട് ആപ്പിളുകളിലും പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നു. പക്ഷേ പഞ്ചസാരയുടെ അളവ്, നാരുകള്‍, ആന്റിഓക്സിഡന്റിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു എന്നീ കാര്യങ്ങളില്‍ അവ അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ചുവപ്പും പച്ചയും ആപ്പിളുകള്‍ വ്യത്യസ്തമായ ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. 
 
ചുവന്ന ആപ്പിളുകളായ ഫ്യൂജി, റെഡ് ഡെലീഷ്യസ്, ഗാല എന്നിവ സാധാരണയായി മധുരവും ജ്യൂസും കൂടുതലുള്ളവയാണ്. അതിനാല്‍ അവയെ ലഘുഭക്ഷണത്തിനായി തിരഞ്ഞെടുക്കാം. പച്ച ആപ്പിള്‍ കൂടുതല്‍ ഉറച്ചതും അസിഡിറ്റി ഉള്ളതുമാണ്. ചുവന്ന ഇനങ്ങളെ അപേക്ഷിച്ച് പച്ച ആപ്പിളില്‍ സാധാരണയായി അല്പം കുറഞ്ഞ കലോറിയും കുറഞ്ഞ പഞ്ചസാരയും ഉണ്ടാകും. ഒരു ഇടത്തരം ഗ്രാനി സ്മിത്ത് ആപ്പിളില്‍ ഏകദേശം 80 കലോറിയും 17 ഗ്രാം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. 
 
അതേസമയം സമാനമായ വലിപ്പമുള്ള ഫ്യൂജി അല്ലെങ്കില്‍ റെഡ് ഡെലീഷ്യസ് ആപ്പിളില്‍ ഏകദേശം 95 കലോറിയും 19 ഗ്രാം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കലോറി ഉപഭോഗം കുറയ്ക്കുകയോ പ്രമേഹം നിയന്ത്രിക്കുകയോ ചെയ്യുകയാണെങ്കില്‍, പച്ച തിരഞ്ഞെടുക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഗ്നീഷ്യം നിസാരക്കാരനല്ല; ഹൃദയ താളത്തിന്റെ നിയന്ത്രണം ഉള്‍പ്പെടെ 300ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അംഗം!

ആന്റി ബയോട്ടിക് അമിതമായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിനു ദോഷം; ഇങ്ങനെ ചെയ്യരുത്

യൂസ്ഡ് കോണ്ടം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് അടിക്കരുത്

ഉറങ്ങുന്നതിന് മുന്‍പുള്ള നിങ്ങളുടെ വെള്ളം കുടി ശീലം എത്രയും വേഗം അവസാനിപ്പിക്കണം; ഇക്കാര്യങ്ങള്‍ അറിയണം

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്

അടുത്ത ലേഖനം
Show comments