നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ഒരു ബന്ധമാകുമ്പോള്‍ രണ്ടുപേരും തമ്മില്‍ പരസ്പരം വിശ്വാസവും ബഹുമാനവും ഒക്കെ ആവശ്യമാണ്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഏപ്രില്‍ 2025 (19:51 IST)
ഇന്ന് പല ബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം തന്നെ പങ്കാളികള്‍ പരസ്പരം നീതിപുലര്‍ത്താത്തതാണ്. ഒരു ബന്ധമാകുമ്പോള്‍ രണ്ടുപേരും തമ്മില്‍ പരസ്പരം വിശ്വാസവും ബഹുമാനവും ഒക്കെ ആവശ്യമാണ്. അത്തരത്തില്‍ നീതിപുലര്‍ത്തുന്ന പുരുഷന്മാരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
ഒരു ബന്ധത്തില്‍ ഏറ്റവുമാവശ്യം പരസ്പരമുള്ള ആശയവിനിമയമാണ്. എന്തു കാര്യങ്ങളും പരസ്പരം സംസാരിച്ചാല്‍ മാത്രമേ അതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ. നല്ലൊരു പങ്കാളിയാണ് നിങ്ങളുടെതെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരവും അവര്‍ തന്നെ തരും. നിങ്ങളെ കേള്‍ക്കാനും അവര്‍ തയ്യാറാവും. അതോടൊപ്പം തന്നെ നല്ലൊരു പങ്കാളിയാണ് നിങ്ങളുടെതെങ്കില്‍ അയാള്‍ എപ്പോഴും നിങ്ങളെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും. 
 
ഒരിക്കലും നിങ്ങളെ തരംതാഴ്ത്തിയ രീതിയില്‍ സംസാരിക്കുകയോ തരംതാഴ്ത്തി കാണുകയോ ചെയ്യില്ല. നിങ്ങളെന്ന വ്യക്തിയെ ബഹുമാനിക്കുന്ന ആള്‍ ആയിരിക്കും അയാള്‍. ഓരോ വ്യക്തിത്വത്തിനും ബഹുമാനം നല്‍കുന്ന വ്യക്തിയായിരിക്കും നല്ല നീതിപുലര്‍ത്തുന്ന പങ്കാളി. അതോടൊപ്പം തന്നെ അയാള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അയാള്‍ ഉത്തരവാദിത്വത്തോടെ ചെയ്യുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments