Webdunia - Bharat's app for daily news and videos

Install App

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

സാധാരണ വ്യക്തികളില്‍ സംഭവിക്കുന്ന ലിംഗോദ്ധാരണക്കുറവിന്റെ നാല് മടങ്ങാണ് പ്രമേഹരോഗികളില്‍

രേണുക വേണു
ശനി, 27 ഏപ്രില്‍ 2024 (11:55 IST)
പ്രമേഹരോഗം ലൈംഗിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് മിക്കവര്‍ക്കും അറിയില്ല. പ്രമേഹരോഗികളില്‍ ലൈംഗികതയോട് താല്‍പര്യക്കുറവ് തോന്നിയേക്കാം. അതിനു പല കാരണങ്ങളുണ്ട്. ലിംഗോദ്ധാരണക്കുറവാണ് പ്രമേഹരോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം. പ്രമേഹ രോഗികളായ സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക പ്രശ്നങ്ങള്‍ കാണാറുണ്ടെങ്കിലും പുരുഷന്‍മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താല്‍പര്യക്കുറവ് എന്നിവയാണ് പ്രമേഹരോഗികളായ പുരുഷന്‍മാര്‍ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങള്‍. 
 
സാധാരണ വ്യക്തികളില്‍ സംഭവിക്കുന്ന ലിംഗോദ്ധാരണക്കുറവിന്റെ നാല് മടങ്ങാണ് പ്രമേഹരോഗികളില്‍. മാത്രമല്ല സമപ്രായക്കാരേക്കാള്‍ 10-15 വര്‍ഷം മുന്‍പ് തന്നെ പ്രമേഹരോഗികളില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ വന്നെത്താനുള്ള സാധ്യതയുണ്ട്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധ രോഗങ്ങള്‍, പ്രമേഹസംബന്ധമായ സങ്കീര്‍ണതകള്‍ തുടങ്ങി പല കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹ രോഗികളില്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ സംഭവിക്കുക. 
 
ധമനികളിലെ ജരിതാവസ്ഥയും അടവുകള്‍ക്കുള്ള സാധ്യതയും പ്രമേഹരോഗിയില്‍ ഉദ്ധാരണത്തകരാറുണ്ടാക്കുന്നു. ഇതേ ധമനീപ്രശ്നങ്ങള്‍ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിലും. ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ധാരണക്കുറവ് ബാധിച്ച പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം