വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (12:25 IST)
അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിനു ലഭിക്കുമെന്ന് നോക്കാം..! 
 
ഒഴിഞ്ഞ വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് ദഹനസംവിധാനത്തെ മികച്ചതാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. 
 
അതിരാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അതുവഴി ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പതിവായി വെള്ളം കുടിക്കാത്തത് നിര്‍ജലീകരണത്തിനും അതുവഴി തലവേദനയ്ക്കും കാരണമാകുന്നു. അതുകൊണ്ട് അതിരാവിലെ വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക. 
 
മെറ്റബോളിസം മെച്ചപ്പെടുത്താന്‍ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തില്‍ നിന്ന് കൂടുതല്‍ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെറും വയറ്റില്‍ വെള്ളം കുടി പതിവാക്കുക. അതിരാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. 
 
ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും വെറും വയറ്റിലെ വെള്ളം കുടി സഹായിക്കുന്നു. ശരീരത്തിനു ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യവും തകരാറിലാകും. 
 
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments