കര്‍ക്കടകത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷമാണ് എന്നൊരു അന്ധവിശ്വാസം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്

രേണുക വേണു
ബുധന്‍, 17 ജൂലൈ 2024 (11:56 IST)
കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. രാമായണമാസം, പഞ്ഞമാസം, പുണ്യമാസം എന്നിങ്ങനെയുള്ള പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നുണ്ട്. ആയുര്‍വേദത്തിനു വലിയ പ്രാധാന്യം നല്‍കുന്ന കാലഘട്ടമാണ് കര്‍ക്കടക മാസം. കര്‍ക്കടക മാസത്തില്‍ ഹൈന്ദവ വിശ്വാസികള്‍ പൊതുവെ മത്സ്യമാംസാദികള്‍ ഒഴിവാക്കുന്ന ശീലമുണ്ട്. കര്‍ക്കടക മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങള്‍ മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നവരാണ് കൂടുതല്‍. കര്‍ക്കടക മാസം മുഴുവനായും മത്സ്യമാംസാദികള്‍ കഴിക്കാത്തവരുമുണ്ട്. ഇത് വിശ്വാസത്തിന്റെ ഭാഗമാണ്. 
 
അതേസമയം, കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷമാണ് എന്നൊരു അന്ധവിശ്വാസം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്. അത് തീര്‍ത്തും അശാസ്ത്രീയമാണ്. കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചതുകൊണ്ട് ശരീരത്തിനു പ്രത്യേകമായി ഒരു ദോഷവും സംഭവിക്കുന്നില്ല. മാത്രമല്ല ചിക്കനും മീനും ശരീരത്തിനു ആവശ്യമായ പ്രോട്ടീന്‍ അടക്കമുള്ള പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങളാണ്. അവ ഒരു മാസത്തോളും പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തിനു അത്ര നല്ലതല്ല..! 
 
മതവിശ്വാസത്തിന്റെ ഭാഗമായി കര്‍ക്കടകത്തില്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. അതില്‍ തെറ്റൊന്നും ഇല്ല. അതേസമയം കര്‍ക്കടകത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചാല്‍ ശരീരത്തിനു ദോഷമാണെന്നും അസുഖങ്ങള്‍ വരുമെന്നും ആരെങ്കിലും പറഞ്ഞാല്‍ അത് തീര്‍ത്തും അശാസ്ത്രീയമാണെന്ന് മനസിലാക്കുക. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അടുത്ത ലേഖനം
Show comments