ഈ ലക്ഷണങ്ങള്‍ ഒക്കെ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഉറപ്പിക്കാം; നിങ്ങള്‍ക്ക് സൈനസൈറ്റിസ് ആണ്

നിങ്ങള്‍ക്ക് സൈനസൈറ്റിസ് ആണ്, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (16:11 IST)
മൂക്കിനെ അലോസരപ്പെടുത്തുന്ന അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഒരു ദിവസം തന്നെ പോയെന്നു പറയാം. ജലദോഷം, തുമ്മല്‍ അങ്ങനെ എന്തെങ്കിലും ഒന്നുമതി ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കാന്‍. അതുമാത്രമല്ല, ഇത് വെറുമൊരു ജലദോഷം ആണോ അതോ സൈനസൈറ്റിസ് ആണോ എന്നറിയാത്തതു കൊണ്ടുള്ള ടെന്‍ഷന്‍ വേറെയും. എന്നാല്‍, സൈനസൈറ്റിസിനെക്കുറിച്ചുള്ള അടിസ്ഥാന തത്വം എന്താണെന്നും വെച്ചാല്‍ മൂക്കിന് അസ്വസ്ഥതയുണ്ടാക്കുന്ന ഏത് രോഗാവസ്ഥയും സൈനസൈറ്റിസിന്റെ ആരംഭമാകാം.
 
എന്തൊക്കെയാണ് സൈനസൈറ്റിസ് ലക്ഷണങ്ങള്‍ ?
 
ജലദോഷത്തിന്റെയോ അലര്‍ജിയുടെയോ ചുവടു പിടിച്ചാവും സൈനസൈറ്റിസ് പ്രത്യക്ഷപ്പെടുക. മൂക്കിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍. എന്നാല്‍, അണുബാധയെ തുടര്‍ന്ന് സൈനസുകളിലെ ശ്ലേഷ്‌മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്.
 
കാലാവസ്ഥ വ്യതിയാ‍നങ്ങള്‍ സൈനസൈറ്റിസിന് ഒരു കാരണമാകാറുണ്ട്. കൂടാതെ, ശ്വാസകോശ സംബന്ധമായ രോഗങ്ങളും മേല്‍നിരയിലെ അണപ്പല്ലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധ, പോട് എന്നിവയും സൈനസൈറ്റിസിന് കാരണമാകും. വൈറസ്, ബാക്‌ടീരിയ, ഫംഗസ് എന്നിവയും അലര്‍ജി, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയും സൈനസൈറ്റിസിന് കാരണമാകാം.
 
ചുരുക്കത്തില്‍ മൂക്കിനെ അലോസരപ്പെടുത്തുന്ന മിക്ക അസ്വസ്ഥതകളെയും സൈനസൈറ്റിസിന് മുന്നോടിയായി കാണേണ്ടി വരും. രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, വായ്‌നാറ്റം, ശരീരം ബാലന്‍സ് ചെയ്യുന്നതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, സ്ഥിരമായ തലവേദന എന്നിവയും സൈനസൈറ്റിസിന് കാരണമാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ വിദഗ്‌ധചികിത്സ തേടേണ്ടതാണ്.

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

അടുത്ത ലേഖനം
Show comments