Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് എപ്പോഴും ഉറങ്ങണമെന്ന് തോന്നുന്നുണ്ടോ? അതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 നവം‌ബര്‍ 2024 (12:28 IST)
പലരും പറഞ്ഞു കേള്‍ക്കുന്നതാണ് എനിക്ക് എപ്പോഴും കിടന്നുറങ്ങാന്‍ തോന്നുന്നുണ്ട് എന്ന്. ഇത് അവരുടെ തോന്നല്‍ മാത്രമല്ല അവര്‍ക്ക് അങ്ങനെ ഉറങ്ങാനുള്ള ക്ഷീണവും ഉണ്ടാകും. രാത്രിയില്‍ മുഴുവന്‍ സമയവും കൃത്യമായി ഉറങ്ങിയാല്‍ പോലും പലര്‍ക്കും പകലും വീണ്ടും കിടന്നുറങ്ങാനുള്ള ക്ഷീണവും അലസതയും ആയിരിക്കും. ഇത് അവരുടെ നിത്യജീവിതത്തെ തന്നെ ദോഷകരമായി ബാധിക്കും. ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അതിന് പ്രധാന കാരണം സ്ട്രസ്സ് തന്നെയാണ്. അമിതമായി മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ സ്ട്രസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും ഉല്പാദനം കൂടുകയും ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കുകയും ചെയ്യുന്നു. തത്ഫലമായി ക്ഷീണവും തളര്‍ച്ചയും ഒക്കെ ഉണ്ടാവും. മറ്റൊന്ന് അയണിന്റെ കുറവാണ്. ശരീരത്തില്‍ അയണിന്റെ അളവ് കുറയുമ്പോള്‍ ഇത് ശരിയായ ഓക്‌സിജന്‍ സംവഹനത്തെ തടസ്സപ്പെടുത്തുന്നു. 
 
അതിന്റെ ഫലമായി ക്ഷീണവും തളര്‍ച്ചയും എപ്പോഴും ഉറങ്ങണം എന്ന് തോന്നലും ഉണ്ടാകും. മറ്റൊരു കാരണം ശരിയായി വെള്ളം കുടിക്കാത്തതാണ്. ശരീരത്തിന് ആവശ്യമായ ജലം ലഭിച്ചില്ലെങ്കില്‍ അത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ ഫലമായും ഇത്തരത്തില്‍ ക്ഷീണവും തളര്‍ച്ചയും ഉറക്കവും ഉണ്ടാവും. ശരിയായ കാരണം കണ്ടെത്തി അതിനുള്ള പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments