Webdunia - Bharat's app for daily news and videos

Install App

വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല

ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍ക്കാന്‍ കാരണമാകും

രേണുക വേണു
ചൊവ്വ, 25 മാര്‍ച്ച് 2025 (16:54 IST)
Sucking Stomach Side Effects: സുഹൃത്തുക്കള്‍ക്കൊപ്പമോ ഒറ്റയ്ക്കോ ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ നമ്മെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കുടവയര്‍. ഫോട്ടോയില്‍ കുടവയര്‍ കാണാതിരിക്കാന്‍ പലരും വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കും. ഫോട്ടോ എടുക്കുമ്പോള്‍ മാത്രമല്ല ആളുകള്‍ക്ക് ഇടയില്‍ നില്‍ക്കുമ്പോള്‍ പോലും ഇങ്ങനെ ചെയ്യുന്നവരാണ് പലരും. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ലെന്ന് മനസിലാക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് മനസിലാക്കുക. 
 
ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍ക്കാന്‍ കാരണമാകും. വയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ ബാലന്‍സിനെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം പുറംവേദന, നടുവേദന എന്നിവ ഉണ്ടാകുന്നു. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തെ പോലും പ്രതികൂലമായി ബാധിക്കും. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുമ്പോള്‍ നാം ശ്വാസമെടുക്കുന്നതും പുറത്തേക്ക് വിടുന്നതും നിയന്ത്രിക്കപ്പെടുന്നു. ഇക്കാരണത്താല്‍ ശ്വാസോച്ഛാസത്തിന്റെ കാര്യക്ഷമത കുറയുന്നു. ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്കു വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുന്നു. 
 
മോശം ശരീര അംഗവിന്യാസത്തിനും വയര്‍ വലിക്കല്‍ കാരണമാകുന്നു. ചിലപ്പോള്‍ നിങ്ങളുടെ ദഹന വ്യവസ്ഥയേയും ഇത് താളം തെറ്റിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments