Webdunia - Bharat's app for daily news and videos

Install App

ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ജൂലൈ 2024 (14:17 IST)
ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയാണ് ഇക്കാര്യം വെള്ളിയാഴ്ച പറഞ്ഞത്. ടാല്‍കം പൗഡറും അണ്ഡാശയ കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള ഒരു ഗവേഷണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലുള്ള ഒരു അറിയിപ്പ് പുറപ്പെടുവിച്ചത്. 
 
പരിമിതമായ തെളിവുകളാണ് ലഭിച്ചിട്ടുള്ളതെന്നും എന്നാല്‍ എലികളില്‍ നടത്തിയ പഠനത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മനുഷ്യ ശരീരത്തിലെ കോശങ്ങളിലും കാന്‍സറിന് കാരണമാകുമെന്നും പറയുന്നു. മെയ് 15ന് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ഇത് സംബന്ധിച്ച് ഒരു പഠനം വന്നിരുന്നു. ടാല്‍കം പൗഡറിന് കാന്‍സറുമായി ബന്ധമുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ദീര്‍ഘകാലം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകളിലാണ് സാധ്യത കൂടുതലുള്ളത്. ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമുള്ള കാന്‍സറാണ് അണ്ഡാശയ കാന്‍സര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങളെന്തൊക്കെ?

രാത്രിയില്‍ ഉറക്കം വരാതെ നിങ്ങള്‍ ഭ്രാന്തമായി പെരുമാറാറുണ്ടോ, കശുവണ്ടി കഴിച്ചുകൊണ്ട് കിടന്നുനോക്കു

തയാമിന്റെ കുറവുണ്ടെങ്കില്‍ ബ്രെയിന്‍ ഫോഗ്, ഓര്‍മക്കുറവ്, കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകും; ഇക്കാര്യങ്ങള്‍ അറിയണം

ഉറക്കം കുറഞ്ഞാല്‍ ശരീരഭാരം കൂടും !

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യം പോലെ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments